»   » ജഗദീഷ് വീണ്ടും പ്രൊഫസറാവുന്നു

ജഗദീഷ് വീണ്ടും പ്രൊഫസറാവുന്നു

Posted By:
Subscribe to Filmibeat Malayalam
Jagadeesh
തന്റെ യഥാര്‍ത്ഥ തൊഴില്‍ മറന്നു തുടങ്ങിയിരുന്നു ജഗദീഷ്. എന്നാല്‍ വീണ്ടും പ്രൊഫസര്‍ വേഷത്തിലേക്ക് തിരിച്ചെത്തുകയാണ് ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം.മെഡിക്കല്‍ കോളേജിലെ പ്രൊഫസറുടെ വേഷത്തില്‍ ജഗദീഷ് അഭിനയിക്കുന്ന ചിത്രമാണ് ശ്രീ വല്ലഭന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ശ്യാമം.

സ്വന്തം അച്ഛനാണ് ജാവേദിന്റെ മാതൃക, പഠിച്ച് അധ്യാപകനായ അച്ഛനെപോലെ വലിയ മനുഷ്യനാവണം. ജാവേദ് മെഡിക്കല്‍ വിദ്യാഭ്യാസമാണ് തിരഞ്ഞെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വലിയ പ്രതീക്ഷകളോടെ എംബിബിഎസിന് ചേര്‍ന്ന ജാവേദിനെ അവിടെ കാത്തിരുന്നത് മറ്റൊരു സാഹചര്യമായിരുന്നു.

പുതിയ സൗഹൃദങ്ങള്‍ അവനെ അപകടകരമായ വഴികളിലേക്കാണ് നയിക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ തീക്ഷ്ണമായ ചിന്തയാണ് ജാവേദിനെ വേട്ടയാടുന്നത്. നായിക രാധിക, ജലാല്‍ ഹലീം എന്ന പ്രൊഫസറായി ജഗദീഷ് വേഷമിടുന്നു.

തിലകന്‍, ജഗതി ശ്രീകുമാര്‍, ദേവന്‍, സുരാജ് വെഞ്ഞാറമൂട്, കൃഷ്ണ, മാള അരവിന്ദന്‍, സലീം ബാബ, യുവന്‍ ജോണ്‍, പ്രേം ജിത്‌ലാല്‍, ദിയ, മേനക, സോനാനായര്‍, കെ.പി.എ.സി.ലളിത, അംബിക മോഹന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.

തമിഴില്‍ വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട യുവന്‍ പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. സാലി ഗാര്‍ഡ്‌നര്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ശ്യാമത്തിന്റെ തിരക്കഥ ടി പി ദേവരാജനാണ്. തമിഴ് ക്യാമറമാന്‍ സെല്‍വയാണ് ഛായാഗ്രഹണംനിര്‍വ്വഹിക്കുന്നത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് എംജി രാധാകൃഷ്ണനാണ് സംഗീതം നല്കിയിരിക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam