»   » മേലേപ്പറമ്പിലേക്ക് വരാന്‍ ജയറാമിന് മടി?

മേലേപ്പറമ്പിലേക്ക് വരാന്‍ ജയറാമിന് മടി?

Posted By:
Subscribe to Filmibeat Malayalam
Jayaram
മേലേപ്പറമ്പില്‍ ആണ്‍വീടന്റെ രണ്ടാം ഭാഗവുമായി സഹകരിയ്ക്കാന്‍ ജയറാം മടിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജസേനന്‍ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിന് ഡേറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് താരം. ഇതിന്റെ പേരില്‍ ജയറാമും രാജസേനനും തെറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലയാള സിനിമയില്‍ ജയറാമിനെ മുന്‍നിരയിലെത്തിയ്ക്കുന്നതില്‍ രാജസേനന്‍ വഹിച്ച പങ്ക് ചെറുതല്ല. സംവിധായകന്റെ കോമഡി ചിത്രങ്ങളിലൂടെയാണ് നടന്‍ ജയറാം ഒരു താരമായി മാറിയത്.

തന്റെ ഒരു ഡസനോളം സിനിമകളില്‍ നായകനായി അഭിനയിച്ച് ഹിറ്റുകള്‍ സ്വന്തമാക്കിയ ജയറാം വന്നവഴി മറക്കരുതെന്ന് രാജസേനന്‍ ഉപദേശിയ്ക്കുന്നു. കഴിഞ്ഞ കുറെക്കാലമായി പരാജയത്തിന്റെ പടുകുഴിയില്‍ വീണുകിടക്കുന്ന രാജസേനന്‍ മേലേപ്പറമ്പന്റെ രണ്ടാംഭാഗത്തിലൂടെ ഒരു തിരിച്ചുവരവിനായാണ് ശ്രമിയ്ക്കുന്നത്. എന്നാല്‍ ജയറാം വിട്ടുനില്‍ക്കുന്നത് സിനിമയുടെ തുടര്‍ച്ചയെ ബാധിയ്ക്കുകയാണ്്.

ജയറാമിനെ അതിഥി വേഷത്തില്‍ അവതരിപ്പിയ്ക്കാനും കുഞ്ചാക്കോ ബോബനെ നായകനാക്കിയും സിനിമ മുന്നോട്ടുപോകാനായിരുന്നു സംവിധായകന്റെ ശ്രമം. എന്നാല്‍ താരത്തിന്റെ നിസഹകരണം എല്ലാം തകിടം മറിക്കുകയാണ്.

ഒരു പ്രോജക്ടില്ലാതാകാനുള്ള ശ്രമം നടക്കില്ലെന്നും പകരം മറ്റൊരു നടനെ വച്ച് രണ്ടാം ഭാഗമെടുക്കുമെന്നും രാജസേനന്‍ വെല്ലുവിളി പോലെ പറയുന്നുണ്ട്. ജയറാമുമായി തെറ്റിയതന്റെ സൂചനകളും രാജസേനന്‍ നല്‍കുന്നു. തിരുവനന്തപുരത്ത് മേക്കപ്മാന്‍ സിനിമയുടെ ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ വന്ന ജയറാം ഒരു ദിവസം പോലും ഫോണില്‍ തന്റെ ക്ഷേമം അന്വേഷിക്കുകയോ സൗഹൃദം പുതുക്കുകയോ ചെയ്തില്ലെന്ന് ഖേദത്തോടെ സംവിധായകന്‍ പറയുന്നു.

താരത്തിളക്കത്തിന് മങ്ങലേറ്റപ്പോള്‍ ജയറാം പറഞ്ഞിരുന്ന കാര്യങ്ങള്‍ തന്നെയാണ് രാജസേനനും ഇപ്പോള്‍ പറയുന്നത്. കരിയറില്‍ വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ പല സംവിധായകരും തന്നോട് മുഖം തിരിച്ചുവെന്ന് ജയറാം അന്ന് പറഞ്ഞിരുന്നു. ചരിത്രം ആവര്‍ത്തിയ്ക്കുകയാണ്, ഇന്ന് ഞാന്‍ നാളെ നീ.....

English summary
Jayaram is not ready to act in the sequel of 'Meleparampil aanveedu' one of the successful movies of Rajasenan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam