ലിയോയുടെ പയ്യന്‍സില്‍ ജയസൂര്യ

By Ajith Babu

Jayasurya
കരിയറില്‍ ഒരു മാറ്റത്തിന്റെ പാതയിലാണ് നടന്‍ ജയസൂര്യ. സഹനടന്‍, വില്ലന്‍, നായകന്‍ എന്നിങ്ങനെ വ്യത്യസ്ത റേഞ്ചിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചതിന് ശേഷം കൂടുതല്‍ അഭിനയ സാധ്യതകളുള്ള റോളുകള്‍ നടനെ തേടിയെത്തുകയാണ്.

യുവസംവിധായകരില്‍ ശ്രദ്ധേയനായ ലിയോ തദേവൂസ് ഒരുക്കുന്ന പയ്യന്‍സിലേക്കാണ് ജയസൂര്യ ഏറ്റവുമവസാനമായി കാസ്റ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷം അവതരിപ്പിയ്ക്കുന്നത് നടനും നിര്‍മാതാവും സംവിധായകനുമായ ലാലാണ്.

ജഗതി, സായ്കുമാര്‍, ഗിന്നസ് പക്രു, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പയ്യന്‍സിനൊപ്പം അണിനിരിക്കുന്നുണ്ട്. നായികയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കൊച്ചിയില്‍ ഉടന്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം നിര്‍മ്മിയ്ക്കുന്ന് പിഎ നൗഷാദാണ്.

അതേ സമയം ജയസൂര്യയുടെ നാല് വ്യത്യസ്ത മുഖഭാവങ്ങളുമായെത്തുന്ന നല്ലവന്‍ റിലീസിന് തയാറായിരിക്കുകയാണ്. ജൂണ്‍ പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X