»   » സെക്സ് റഷ്യന്‍ റൗലറ്റാക്കരുത്-ലേഡി ഗാഗ

സെക്സ് റഷ്യന്‍ റൗലറ്റാക്കരുത്-ലേഡി ഗാഗ

Posted By:
Subscribe to Filmibeat Malayalam
Pop Singer Lady Gaga
ഗര്‍ഭ നിരോധന ഉറ ഇല്ലാതെ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് റഷ്യന്‍ റൗലറ്റ് കളിയ്ക്കുന്നത് പോലെയാണെന്ന് പ്രശസ്ത പോപ് ഗായിക ലേഡി ഗാഗ. ഒരു കാരണവശാലും ഈ കൈവിട്ട കളിയ്ക്ക് തുനിയരുത്. എയ്ഡിസിനെക്കുറിച്ചുള്ള ബോധന പരിപാടിയില്‍ സംസാരിയ്ക്കവേയാണ് ലേഡി ഗാഗ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

ആരോടൊപ്പം അന്തിയുറങ്ങണമെന്ന് തീരുമാനിയ്ക്കാന്‍ എല്ലാപേര്‍ക്കും സ്വാതന്ത്ര്യമുള്ള ഒരു കാലഘട്ടത്തിലാണ് നാം. പക്ഷേ സുരക്ഷിതത്ത്വം കൈവെടിയരുത്. കൗമാരക്കാരില്‍ ഡേറ്റിംഗും സെക്സും സാധാരണമായ യു എസിലും മറ്റും ഇതിന് ഏറെ പ്രാധാന്യമുണ്ട്.

"കമിതാക്കളെ ‍ഞാന്‍ എല്ലാ രാവുകളിലും കാണുന്നുണ്ട്. രാക്ലബ്ബുകളിലും പാര്‍ട്ടികളിലും സുന്ദരിമാരെ കാണുമ്പോള്‍ ഞാന്‍ ഓര്‍മ്മിയ്ക്കുന്നത് അവര്‍ സുരക്ഷിതരല്ലാതെ കേളികളില്‍ ഏര്‍പ്പെടുമോയെന്നാണ്." ഗാഗ പറയുന്നു.

ജോലി തിരക്ക് കാരണം ഒരു ഇണയെ കണ്ടെത്താനായിട്ടില്ലത്രെ ഈ 24 കാരിയ്ക്ക്. പക്ഷേ ഈ ഏകാന്തത സുഖകരമാമെന്നും ഗാഗ ഓര്‍മ്മിപ്പിയ്ക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam