രണ്ടാമൂഴം അഭ്രപാളിയിലെത്തുമ്പോള്‍

രണ്ടാമൂഴം സിനിമയാകുമെന്ന വാര്‍ത്തകള്‍ ഇന്നും ഇന്നലെയും വന്നുതുടങ്ങിയതല്ല. 1984ല്‍ രണ്ടാമൂഴം പ്രസിദ്ധീകരിയ്ക്കപ്പെട്ട കാലം മുതല്‍ പലസംവിധായകരുടെയും സ്വപ്‌നങ്ങളില്‍ ഈ നോവല്‍ നിറഞ്ഞുനിന്നിരുന്നു. പഞ്ചപാണ്ഡവരില്‍ രണ്ടാമനായ ഭീമന്റെ കാഴ്ചപ്പാടിലൂടെയുള്ള ഇതിഹാസഗാഥയാണ് എംടി രണ്ടാമൂഴത്തിലൂടെ മലയാളിയ്ക്ക് സമ്മാനിച്ചത്.
രണ്ടമൂഴം ബിഗ് സ്‌ക്രീനിലേക്ക് പകര്‍ത്തമ്പോഴും എംടി തന്നെയാണ് തിരക്കഥ രചിയ്ക്കുന്നത്. ഇതിന്റെ കടലാസ് ജോലികള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതൊരു സംവിധായകനും വെല്ലുവിളിയാവുന്ന ഈ പ്രൊജക്ട് ഏറ്റെടുത്തിരിയ്ക്കുന്നത് ചരിത്രസിനിമകള്‍ ഒരുക്കി ശ്രദ്ധേയനായ ഹരിഹരനാണ്. ഈ അതുല്യ പ്രതിഭകളുടെ സംഗമം മാത്രമല്ല, മലയാളത്തിലെ താരരാജാക്കന്മാരുടെ നേര്‍ക്കുനേരെയുള്ള ഏറ്റുമുട്ടലായി രണ്ടാമൂഴം മാറിയേക്കാമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രണ്ടാമൂഴത്തിലെ നായകകഥാപാത്രമായ ഭീമനെ അവതരിപ്പിയ്ക്കാന്‍ മോഹന്‍ലാല്‍ തയാറെടുക്കുകയാണത്രേ. ഇതിനോടൊപ്പം
മമ്മൂട്ടിയും ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രമായി ചിത്രത്തിലുണ്ടാവുമെന്നാണ് കേള്‍ക്കുന്നത്. അതും ഭീമന്റെ ആജീവനാന്ത ശത്രുവും കൗരവ നായകനുമായ ദുര്യോധനന്റ വേഷത്തില്‍
അടുത്തപേജില്‍


Click it and Unblock the Notifications