ലാലിന്റെ വില്ലനാവാന്‍ മമ്മൂട്ടി തയാറാകുമോ?

രണ്ടാമൂഴം ഹരിഹരന്‍ സിനിമയാക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ആര് നായകനാവുമെന്നായിരുന്നു ചോദ്യം. പലരുടെയും പേരുകള്‍ പറഞ്ഞുകേട്ടിരുന്നെങ്കിലും ഒടുവില്‍ ഏവരും പ്രതീക്ഷിച്ചതു പോലെ മോഹന്‍ലാല്‍ തന്നെ ഭീമനെ അവതരിപ്പിയ്ക്കുമെന്ന് ഉറപ്പായി. രണ്ടാമൂഴമെന്ന മെഗാ പ്രൊജക്ടിന്റെ പ്രാധാന്യം ലാലിനെ ബാധ്യപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞുവെന്നാണ് അറിയുന്നത്.
ഇതിന് പിന്നാലെയാണ് സിനിമയില്‍ മമ്മൂട്ടിയും അഭിനയിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിയ്ക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി മമ്മൂട്ടിയോ ഹരിഹരനോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് അണിയറയില്‍ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. മമ്മൂട്ടിയും ലാലും ഒരുമിച്ചെത്തുമ്പോഴും വാണിജ്യസിനിമകളെപ്പോലെ ഇരുവര്‍ക്കും ഒരേ സ്‌ക്രീന്‍ സ്‌പേസും ഡയലോഗുകളും നല്‍കുക രണ്ടാമൂഴം പോലുള്ള പ്രൊജക്ടുകളില്‍ അസാധ്യമാണെന്ന കാര്യം ഏവര്‍ക്കുമറിയാം. ഭീമന്റെ വേഷത്തില്‍ ലാലെത്തുമ്പോള്‍ അതിനൊപ്പം കിടപിടിയ്ക്കുന്ന വേഷം മമ്മൂട്ടിയ്ക്ക് കിട്ടുക ബുദ്ധിമുട്ടെന്ന് ചുരുക്കം.
പുറത്തുവരുന്ന സൂചനകള്‍ പ്രകാരം കൗരവനേതാവായ ദുര്യോധനനായി മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്. ഒറ്റനോട്ടത്തില്‍ മമ്മൂട്ടി ആരാധകര്‍ക്ക് അത് ദഹിക്കില്ലെങ്കിലും സിനിമയില്‍ മമ്മൂട്ടിയ്ക്ക് ലഭിയ്ക്കാവുന്ന മികച്ചവേഷമാവും അതിലെന്ന കാര്യത്തില്‍ സംശയം വേണ്ട. ഭീമനൊപ്പം കരുത്തുള്ള പ്രതിനായക വേഷത്തില്‍ മമ്മൂട്ടിയെത്തമ്പോള്‍ താരരാജാക്കന്മാര്‍ തമ്മില്‍ നേരിട്ടുള്ള ഒരേറ്റുമുട്ടലിന് തന്നെ കളമൊരുങ്ങും. മമ്മൂട്ടി ഈ ഓഫര്‍ സ്വീകരിയ്ക്കാന്‍ തയാറാവുമോയെന്നാണ് മറ്റൊരു സംശയമുയര്‍ന്നുവരിക. എന്നാല്‍ താരം എന്നും ഗോഡ്ഫാദറായി അംഗീകരിച്ചിരിയ്ക്കുന്ന എംടി വാസുദേവന്‍ നായരും ഹരിഹരനും ആവശ്യപ്പെട്ടാല്‍ മമ്മൂട്ടിയ്ക്ക് അത് നിരസിയ്ക്കാന്‍ ബുദ്ധിമുട്ടാവും.
പഴശ്ശിരാജയിലൂടെ ചലച്ചിത്രനിര്‍മാണത്തില്‍ പുതിയ നാഴികക്കല്ലുകള്‍ താണ്ടിയ ഗോകുലും ഗോപാലന്‍ തന്നെയാണ് രണ്ടാമൂഴമെന്ന ബിഗ് ബജറ്റ് പ്രൊജക്ടുമായി രംഗത്തെത്തിയിരിക്കുന്നത്. തിരക്കഥയുടെ ജോലികള്‍ മുഴുവനായി പൂര്‍ത്തിയായാലുടന്‍ താരനിര്‍ണയം ആരംഭിയ്ക്കും. 2010 പകുതിയോടെ രണ്ടാമൂഴത്തിന്റെ ഷൂട്ടിങ് തുടങ്ങാനാവുമെന്നാണ് ഹരിഹരന്റെ പ്രതീക്ഷ.
മുന്‍പേജില്‍
രണ്ടാമൂഴം അഭ്രപാളിയിലെത്തുമ്പോള്‍


Click it and Unblock the Notifications