»   » തിലകന് പിന്തുണയുമായി മാക്ട

തിലകന് പിന്തുണയുമായി മാക്ട

Posted By:
Subscribe to Filmibeat Malayalam
Thilakan
സിനിമാപ്രവര്‍ത്തകരുടെ സംഘടനകളായ അമ്മയ്ക്കും ഫെഫ്ക്കയ്ക്കുമെതിരെയുള്ള നടന്‍ തിലകന്റെ വെല്ലുവിളിയ്ക്ക് മാക്ട ഫെഡറേഷന്റെ പിന്തുണ. ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമയുടെ ലൊക്കേഷന്‍ തിലകന്‍ ഉപരോധിച്ചാല്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് മാക്ട ഫെഡറേഷന്‍ പ്രസിഡന്റും എഐടിയുസി നേതാവുമായ കാനം രാജേന്ദ്രന്‍ അറിയിച്ചു.

തിലകനൊപ്പം മാക്ട അംഗങ്ങളും സത്യാഗ്രഹമിരിക്കും. സൂപ്പര്‍ താരങ്ങള്‍ മാത്രമല്ല ചില സൂപ്പര്‍ സംവിധായകരും മലയാള സിനിമയെ നശിപ്പിക്കുകയാണെന്നും കാനം രാജേന്ദ്രന്‍ ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയാല്‍ സത്യാഗ്രഹം ഇരിക്കുമെന്നാണ് തിലകന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നടന്‍ മമ്മൂട്ടിയ്‌ക്കെതിരെയും അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ലൊക്കേഷനില്‍ നിരാഹാരമിരിയ്ക്കുമെന്ന് തിലകന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ഷൂട്ടിങ് തടയാന്‍ ഒരു സംഘം യുവാക്കള്‍ ശ്രമിച്ചത് വന്‍ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam