twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സരോജ് കുമാര്‍: ശ്രീനിയ്ക്ക് മധുവിന്റെ പിന്തുണ

    By Nisha Bose
    |

    Madhu
    മലയാളസിനിമയിലെ അണിയറക്കഥകള്‍ പ്രമേയമാക്കി ഇറങ്ങിയ ശ്രീനിവാസന്‍ ചിത്രം പത്മശ്രീ സരോജ് കുമാറിന് നടന്‍ മധുവിന്റെ പിന്തുണ.

    പഴയകാല സൂപ്പര്‍സ്റ്റാറുകളെ ഇതുപോലെ കളിയാക്കാന്‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിനോട് മധു പ്രതികരിക്കുന്നതിങ്ങനെ. താരങ്ങളെ കളിയാക്കുന്നത് സ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്‌നമല്ല. സിനിമയുടെ പിന്നാമ്പുറക്കളികളെ സംബന്ധിച്ചുള്ള അറിവും പ്രധാനമാണ്.

    ശ്രീനി നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയാണ്. സിനിമയ്ക്ക് മുന്നിലേയും പിന്നിലേയും കളികളെക്കുറിച്ച് അദ്ദേഹത്തിന് നന്നായറിയാം. അതുകൊണ്ട് അതിനെയെല്ലാം നല്ല രീതിയില്‍ വിമര്‍ശിക്കാനും അദ്ദേഹത്തിന് കഴിയും.

    പക്ഷേ പഴയ തിരക്കഥാകൃത്തുക്കള്‍ക്ക് നടന്‍മാരുമായി ഇത്തരമൊരു സഹവര്‍ത്തിത്വം സാധ്യമായിരുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ വ്യക്തി ജീവിതത്തെ കുറിച്ചോ സിനിമാ ജീവിതത്തെ കുറിച്ചോ കൂടുതല്‍ അറിവ് തിരക്കഥാകൃത്തുക്കള്‍ക്ക് ഉണ്ടായിരുന്നില്ല.

    സിനിമാലോകത്തിന്റെ അണിയറക്കഥകള്‍ നന്നായി അറിയുന്നവര്‍ക്കേ അതിനെ നന്നായി കളിയാക്കാനും സാധിക്കൂ. ശ്രീനിയ്ക്ക് സിനിമയെ കുറിച്ചും സിനിമാലോകത്തെ കുറിച്ചും ആഴത്തിലുള്ള അറിവുണ്ട്. അതുകൊണ്ട് അദ്ദേഹം സിനിമയെടുക്കട്ടെ എന്നാണ് മധുവിന് പറയാനുള്ളത്.

    എന്നാല്‍ പഴയകാലത്ത് ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടായിരുന്നില്ല എന്ന കാര്യം മധു കാണാതെ പോയി. അക്കാലത്ത് സൂപ്പര്‍താരങ്ങളെ കളിയാക്കിയാലും ഇത്ര വിവാദം ഉണ്ടാകുമായിരുന്നില്ല.

    എന്നാല്‍ സൂപ്പര്‍താരങ്ങള്‍ക്കു പിന്നില്‍ ഉപഗ്രഹങ്ങളും ഫാന്‍സും അണിനിരക്കുന്ന ഈ കാലത്ത് ഇത്തരമൊരു സിനിമ വിവാദമായില്ലെങ്കിലേ അത്ഭുതമുള്ളൂ.

    English summary
    Malayalam Actor Madhu supports Sreenivasan for making the film Padmasree Bharath Dr Saroj Kumar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X