എതിരില്ലാതെ മോഹന്‍ലാല്‍

രണ്ട് ആക്ഷന്‍ ചിത്രങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍ കൊതിച്ച ആരാധകര്‍ക്ക് ഇതു നിരാശയാകും. പരുന്ത് - മാടമ്പി, കുരുക്ഷേത്ര - മായാബസാര്‍ ഏറ്റുമുട്ടല്‍ റെഡ് ചില്ലീസ് - വന്ദേമാതരത്തിലും ആവര്‍ത്തിക്കാമെന്ന് കരുതിയവരാണ് നിരാശരാകുന്നത്. ചിത്രത്തിലെ ശ്രദ്ധേയമായ ചില രംഗങ്ങളുടെ ഷൂട്ടിംഗ് ഇനിയും പൂര്‍ത്തിയാക്കാനുളളതു കൊണ്ടാണ് വന്ദേമാതരത്തിന്റെ റിലീസ് മാറ്റിവെച്ചത്. എയര്‍ ഫോഴ്സ് അക്കാദമിയിലാണ് ഈ നിര്‍ണായക രംഗങ്ങള്‍ ചിത്രീകരിക്കേണ്ടത്. എന്നാല്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ അനുമതി നേടുന്നതില്‍ നിര്‍മ്മാതാക്കള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിശ്ചയിച്ച പ്രകാരം ചിത്രീകരണം നടന്നില്ല.
ഭീകരവാദികളെ തുരത്താനെത്തുന്ന ഇന്റലിജെന്‍സ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിയ്ക്ക്. ആക്ഷന്‍ കിംഗ് അര്‍ജുനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതാണ്ട് 14 കോടിയോളം മുടക്കിയാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന ഈ സിനിമ, വമ്പന്‍ ഹിറ്റാകുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം മികച്ച ടെക്നിക്കല്‍ പെര്‍ഫക്ഷനോടെ ചിത്രീകരിക്കുന്ന ഷാജി കൈലാസിന്റെ റെഡ് ചില്ലീസ് ഇതുവരെ കാണാത്ത ഒരു മര്‍ഡര്‍ സ്റ്റോറിയാണ് പറയുന്നത്. ഒമര്‍ എന്ന വ്യവസായ പ്രമുഖനും അധോലോക നായകനുമായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. 24 മണിക്കൂറിനകം ഒരു കൊലക്കേസ് തെളിയിക്കുക എന്ന ഉത്തരവാദിത്വമേറ്റെടുത്ത് കൊച്ചിയിലെത്തുന്ന ഒമറിനെ ചുറ്റിപ്പറ്റിയാണ് റെഡ് ചില്ലീസിന്റെ കഥ വികസിക്കുന്നത്.
അടുത്തിടെ ചില ചിത്രങ്ങള്‍ പരാജയപ്പെട്ടുവെങ്കിലും പ്രേക്ഷക മനസില്‍ ഇപ്പോഴും അഗ്നി ജ്വലിപ്പിക്കുന്ന കൂട്ടുകെട്ടാണ് ഷാജി കൈലാസ് മോഹന്‍ലാല്‍ ടീം. അവരുടെ ഒത്തുചേരല്‍ എന്നും ബോക്സോഫീസില്‍ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇരമ്പിയെത്തുന്ന ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങള്‍ ഉണ്ടെങ്കില്‍ ലാലിന്റെ ഈ വര്‍ഷത്തെ മറ്റൊരു മെഗാ ഹിറ്റാകും, റെഡ് ചില്ലീസ്.


Click it and Unblock the Notifications