»   » മണിക്കൊപ്പം മീരയും മുക്തയും

മണിക്കൊപ്പം മീരയും മുക്തയും

Posted By:
Subscribe to Filmibeat Malayalam

കലാഭവന്‍ മണിയുടെ നായികമാരായി മീര നന്ദനും മുക്തയുമെത്തുന്നു. സൈനു പള്ളിത്താഴത്ത്‌ സംവിധാനം ചെയ്യുന്ന വിനോദശാലയിലാണ്‌ മുക്ത മണിയുടെ നായികയാവുന്നത്‌.

സായ്‌സണ്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ എംവി വര്‍ഗ്ഗീസ്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ക്യാപ്‌റ്റന്‍ രാജു, ഇന്ദ്രന്‍സ്‌, ഭീമന്‍ രഘു, കുളപ്പുള്ളി ലീല, ബീന ആന്റണി, ജാഫര്‍ ഇടുക്കി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്‌. സാജോ കുണ്ടറ കഥയും തിരക്കഥയും നിര്‍വഹിയ്‌ക്കുന്ന വിനോദശാല മൂന്നാര്‍, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരിയ്‌ക്കും.

Meera Nandan
ലാല്‍ജോസിനൊപ്പം ഏറെക്കാലം സഹസംവിധായകനായി പ്രവര്‍ത്തിച്ച അനില്‍ നായര്‍ സംവിധാനം ചെയ്യുന്ന പുള്ളിമാനിലാണ്‌ മീരാ നന്ദന്‍ മണിയുടെ നായികയായെത്തുന്നത്‌. റൂബിന്‍സ്‌ മീഡിയ ഇന്റര്‍നാഷണലിന്റെ ബാനറില്‍ അനില്‍ കെ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുള്ളിമാനില്‍ മുകേഷ്‌, നെടുമുടി വേണു, ഇന്നസെന്റ്‌, സിദ്ദിഖ്‌, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ശരണ്യ, ശാരി, ബിന്ദു പണിക്കര്‍ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ അഭിനയിക്കുന്നുണ്ട്‌.

ഒരു കാലത്ത്‌ മണിയുടെ നായികയായി അഭിനയിക്കാന്‍ മടി കാണിച്ചിരുന്ന മുന്‍നിര നടിമാരുടെ മനോഭാവം മാറുന്നതിന്റെ സൂചനകളാണ്‌ ഈ പുതിയ ചിത്രങ്ങളിലെ താരനിര്‍ണയം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam