»   » ലാലേട്ടന്റെ ആരാധകര്‍ ഫൂളായി!!

ലാലേട്ടന്റെ ആരാധകര്‍ ഫൂളായി!!

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/02-mohanlal-an-alcohol-addict-magazine-2-aid0032.html">Next »</a></li></ul>
Mohanlal-Forward magazine
വൈകിട്ടെന്താ പരിപാടിയെന്ന് ചോദിച്ച നടന്‍ മോഹന്‍ാല്‍ മദ്യത്തിനടിമപ്പെട്ട് അഭിനയജീവിതം അവസാനിപ്പിയ്ക്കുന്നു. ലാലേട്ടന്റെ ആരാധകരുടെ നെഞ്ചുകലക്കുന്ന സ്‌കൂപ്പുമായി പുറത്തിറങ്ങിയ മാഗസിന്റെ പ്രധാന ഉപദേശകന്‍ സൂപ്പര്‍താരം മമ്മൂട്ടിയും. കേരളത്തില്‍ ഒരു കലാപമുണ്ടാവാന്‍ ഇതുതന്നെ ധാരാളം.

സിനിമാപ്രേമികളെയാകെ വട്ടംചുറ്റിച്ച ഈ വാര്‍ത്ത പുറത്തുവന്നത് ഏപ്രില്‍ ഒന്നിന് പുറത്തിറങ്ങിയ ഫോര്‍വേഡ് മാഗസിന്റെ പുതിയ ലക്കത്തിലാണ്. കേട്ടപാതി കേള്‍ക്കാത്ത പാതി വാര്‍ത്തയ്ക്ക് പിന്നാലെ പരക്കംപാഞ്ഞ സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ ഉച്ചയോടെയാണ് ആ സത്യം മനസ്സിലാക്കിയത്. തങ്ങളെല്ലാം മണ്ടന്‍മാരാക്കപ്പെട്ടിരിയ്ക്കുന്നു. അതേ വിഡ്ഢിദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ മാഗസിന്റെ പ്രത്യേക പതിപ്പാണ് ആരാധകരെയും താരങ്ങളെയും ഒന്നാകെ മണ്ടന്‍മാരാക്കിയത്. സംഭവത്തിന്റെ നിജസ്ഥിതി അറിഞ്ഞിട്ടും മോഹന്‍ലാലിന്റെ ആരാധകരില്‍ പ്രതിഷേധം ആറിത്തണുത്തിട്ടില്ല.

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ സ്പിരിറ്റിന്റെ കഥയുമായി ബന്ധപ്പെട്ട വിവരമാണിതെന്നും യഥാര്‍ഥ ജീവിതവുമായി ഇതിനു ബന്ധമില്ലെന്നും പറയുന്ന മാഗസിന്റെ യഥാര്‍ഥ ലക്കം ഏപ്രില്‍ രണ്ടിന് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

ഏപ്രിള്‍ ഫൂള്‍ സ്‌പെഷ്യല്‍ പതിപ്പില്‍ ലാല്‍ മദ്യപാന ചികിത്സയ്ക്കായി ബാംഗ്ലൂര്‍ നിംഹാന്‍സ് ആശുപത്രിയിലെത്തിയെന്നാണ് സ്‌കൂപ്പ. ആശുപത്രിയില്‍ ലാലിനെ ചികിത്സിക്കാനെത്തിയ ബ്രിട്ടിഷ് വിദഗ്ധര്‍ നല്‍കിയ വിവരമാണിതെന്നും തന്റെ ഭര്‍ത്താവ് മദ്യപാനം മൂലമുള്ള ഗുരുതര പ്രതിസന്ധിയിലാണെന്നു ലാലിന്റെ ഭാര്യ സുചിത്ര പറഞ്ഞെന്നും മാഗസിന്‍ വ്യക്തമാക്കുന്നു.
അടുത്ത പേജില്‍
ഏപ്രില്‍ ഫൂള്‍ പതിപ്പ് സ്പിരിറ്റിന് വേണ്ടി

<ul id="pagination-digg"><li class="next"><a href="/news/02-mohanlal-an-alcohol-addict-magazine-2-aid0032.html">Next »</a></li></ul>
English summary
“Fwdlife approached director Ranjith and actor Mohanlal for the promotional activity of their film ‘Spirit’ interconnecting a feature with April fool’s day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam