ആരാധകരെ മണ്ടന്‍മാരാക്കിയത് ലാലിന്റെ അറിവോടെ?

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/news/02-mohanlal-an-alcohol-addict-magazine-1-aid0032.html">« Previous</a>

Spirit
ഏപ്രില്‍ ഫൂളില്‍ ലാലും മമ്മൂട്ടിയുമൊക്കെ കുരുങ്ങിയെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇതെല്ലാം മോഹന്‍ലാലിന്റെയും സ്പിരിറ്റിന്റെ അണിയറക്കാരുടെയും അറിവോടെയായിരുന്നുവെന്നാണ് സത്യം. ഫോര്‍വേഡ് മാഗസിന്‍ അധികൃതര്‍ ലാലിനെയും സംവിധായകന്‍ രഞ്ജിത്തിനെയും സമീപിച്ച് സ്പിരിറ്റിന്റെ പ്രചാരണത്തിനായി ഇങ്ങനെ ഒരു പദ്ധതി അവതരിപ്പിയ്ക്കുകയായിരുന്നു.

വിഡ്ഢിദിന പതിപ്പിനെക്കുറിച്ച് ഒരു ദിവസത്തേക്കെങ്കിലും പ്രതികരിയ്ക്കില്ലെന്ന് അവര്‍ സമ്മതിച്ചതോടെയാണ് ഈ പരിപാടിയുമായി മാഗസിന്‍ മുന്നോട്ടുപോയത്. നേരത്തെ വിദേശത്ത് പരീക്ഷിച്ച് വിജയിച്ച പ്രില്‍ ഫൂള്‍ മാതൃക ഇവിടെയും പരീക്ഷിയ്ക്കുകയായിരുന്നു. അടുത്തിടെ തുടങ്ങിയ സെലബ്രിറ്റി മാഗസിന്‍ കൂടുതല്‍ പ്രചാരണം നല്‍കുവാന്‍ കൂടിയായിരുന്നു ഈ തന്ത്രം പയറ്റിയത്.

എന്നാല്‍ ലാലേട്ടന്റെ ആരാധകര്‍ സംഗതി ഗൗരവമായെടുത്തതോടെ ഏപ്രില്‍ ഒന്നാം തീയതി ഇറങ്ങിയ പ്രത്യേക എഡിഷനാണിതെന്നും ഇന്നിറങ്ങുന്ന പുതിയ ലക്കത്തില്‍ ഈ വാര്‍ത്തയെക്കുറിച്ചുള്ള സത്യാവസ്ഥയുണ്ടെന്നും മാഗസിന്‍ അധികൃതര്‍ ഉച്ചയോടെ വിശദീകരിച്ചു.

മാഗസിന്‍ തപാലിലയച്ചപ്പോള്‍ ഏപ്രില്‍ ഫൂള്‍ ദിനത്തിന് മുന്‍പു തന്നെ പലര്‍ക്കും കിട്ടിയതാണു പ്രശ്‌നത്തിന് ഇടയാക്കിയതെന്നും മാഗസിന്‍ അധികൃതര്‍ ലാലിനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന സിനിമയിലെ കഥാപാത്രം മദ്യത്തിന് അടിമയാണെന്നും ഈ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് കഥാപാത്രമെന്നു പറയാതെ മാഗസിനില്‍ കൊടുത്തതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

നാടിന് ഭീഷണി സൃഷ്ടിയ്ക്കുന്ന വ്യാജമദ്യത്തിനെതിരെയുള്ള പോരാട്ടമാണ് സ്പിരിറ്റ് പറയുന്നതെന്ന് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറയുന്നുണ്ട്.
ആദ്യപേജില്‍
ലാലേട്ടന്റെ ആരാധകര്‍ ഫൂളായി!!

<ul id="pagination-digg"><li class="previous"><a href="/news/02-mohanlal-an-alcohol-addict-magazine-1-aid0032.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X