»   » പുതിയ ചിത്രത്തില്‍ ശബ്ദം മാത്രമായി മോഹന്‍ലാല്‍

പുതിയ ചിത്രത്തില്‍ ശബ്ദം മാത്രമായി മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
സംവിധായകന്‍ ബ്ലസ്സിയൊരുക്കിയ പ്രണയമെന്നചിത്രത്തിലെ അഭിനയം ഏറെ പ്രശംസകളാണ് മോഹന്‍ലാലിന് നേടിക്കൊടുത്തത്. മധ്യവയസ്‌കരുടെ പ്രണയം പറഞ്ഞചിത്രത്തില്‍ ഇതുവരെ കാണാത്തൊരു ലാലിനെയാണ് നമ്മള്‍ കണ്ടത്.

ഈ ചിത്രം നല്‍കിയ വ്യത്യസ്താനുഭവം മറക്കുന്നതിന് മുമ്പേ പ്രേക്ഷകര്‍ക്കായി വീണ്ടും മോഹന്‍ലാലിന്റെ വേറിട്ട പ്രണയം. ഇതില്‍ ലാലിന് ശരീരമില്ല, പ്രണയസാന്നിധ്യമായി എത്തുന്നത് ലാലിന്റെ ശബ്ദമാണ്.

നവാഗതനായ സുധി അന്ന സംവിധാനം ചെയ്യുന്ന സോംങ് ഓഫ് സോളമന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്റെ ശബ്ദസാന്നിധ്യമുണ്ടാകുക. മോഹന്‍ലാലിന്റെ ശബ്ദത്തോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ പ്രണയാദ്രമായ ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ചിത്രകാരന്‍മാര്‍ വരച്ച ചിത്രങ്ങള്‍ സ്‌ക്രീനില്‍ തെളിയും. ചിത്രത്തിന്റെ ട്രെയിലറിലും മോഹന്‍ലാലിന്റെ ശബ്ദ സാന്നിധ്യമുണ്ടാകും.

സത്യന്‍ അന്തിക്കാടിന്റെ സ്‌നേഹവീട് എന്ന സിനിമയുടെ ഡബ്ബിംഗ് സമയത്താണ് മോഹന്‍ലാല്‍ സോംങ് ഓഫ് സോളമന്റെ തിരക്കഥയും ചില ഭാഗങ്ങളും കാണുന്നത്. ചിത്രം ഇഷ്ടപ്പെട്ട ലാല്‍ ശബ്ദം നല്‍കാന്‍ തയ്യാറാകുകയായിരുന്നു.

പ്രണയത്തിന്റെ ആരംഭവും തീവ്രതയും പറയുന്ന സോംങ് ഓഫ് സോളമനില്‍ സാം ജീവനും ദിവ്യാ ദാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഗേഷ് നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം 2012 ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Super Star Mohanlal giving his voice for a film which is directing Sudhi Amma. The film named Song of Solomon is getting ready with a new concpet,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam