»   » നയന്‍സിനെതിരെ അമ്മ?

നയന്‍സിനെതിരെ അമ്മ?

Posted By:
Subscribe to Filmibeat Malayalam
Nayantara
താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയില്‍ നിന്നും വിട്ടുനില്‍ക്കുന്ന നയന്‍സിനെതിരെ നടപടിയുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് മാര്‍ച്ച് 3ന് നടക്കുന്ന സൂര്യതേജസ്സോടെ അമ്മ എന്ന താരനിശയില്‍ പങ്കെടുക്കാമെന്ന് നയന്‍സ് നേരത്തെ സമ്മതം മൂളിയിരുന്നത്രേ. താരനിശയില്‍ ഡാന്‍സ് ഐറ്റം ചെയ്യാമെന്നായിരുന്നു നയന്‍താര സമ്മതിച്ചിരുന്നത്. എന്നാല്‍ റിഹേഴ്‌സലിന് വരാതെ മുങ്ങിയതോടെ നയന്‍സ് ഉണ്ടാവില്ലെന്ന് ഉറപ്പായി. ഇതിനെ ഏറെ ഗൗരവത്തോടെയാണ് സംഘടനാ നേതൃത്വം കാണുന്നത്.

മലയാള സിനിമതാരങ്ങള്‍ ഒന്നടങ്കം റിഹേഴ്‌സിലിനായി സമയം കണ്ടെത്തിയപ്പോഴായിരുന്നു നയന്‍സിന്റെ വിട്ടുനില്‍ക്കല്‍. മീരാ ജാസ്മിനാണ് ഷോയില്‍ നിന്നും വിട്ടുനില്‍ക്കുന്ന മറ്റൊരു താരം. താരനിശയ്ക്ക് ശേഷം ചേരുന്ന അമ്മ യോഗത്തില്‍ നടിയ്‌ക്കെതിരെ നടപടി പ്രഖ്യാപിയ്ക്കുമെന്നാണ് അറിയുന്നത്.

എന്നാല്‍ ഈ വര്‍ഷം തന്നെ പ്രഭുദേവയുമായി വിവാഹത്തിന് തയാറെടുക്കുന്ന നയന്‍സ് ഇതിനെയൊന്നും ഭയക്കുന്നില്ലെന്ന് വേണം കരുതാന്‍. വിവാഹത്തിന് ശേഷം അഭിനയം മതിയാക്കി കുടുംബ ജീവിതത്തിലേക്ക് തിരിയാനാണ് നടിയുടെ തീരുമാനമെന്നും സൂചനകളുണ്ട്.

English summary
Nayantara seems to have earned the wrath of AMMA, the apex body of Malayalam actors, for not coming forward to give a stage performance in the association’s cultural programme later today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam