»   » കുട്ടിക്കള്ളന്‍മാരുടെ പഞ്ചഭൂതംസ്

കുട്ടിക്കള്ളന്‍മാരുടെ പഞ്ചഭൂതംസ്

Posted By:
Subscribe to Filmibeat Malayalam
Panchabhutams
പുതുമുഖതാരങ്ങളെ അണിനിരത്തി നവാഗതനായ വിനോദ് എപി സംവിധാനം ചെയ്യുന്ന പഞ്ചഭൂതംസ് എന്ന ചിത്രത്തിന്റെ പൂജ എറണാകുളം സരോവരം ഹോട്ടലില്‍ നടന്നു.

കൊച്ചുകൊച്ചു മോഷണം നടത്തി ജീവിക്കുന്ന ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍. എല്ലാവരും ബൈക്ക്
റേസിങിലെ കമ്പക്കാരും. ഒരിക്കല്‍ മോഷ്ടിച്ച ബൈക്കുകളുമായി റേസില്‍ പങ്കെടുക്കാന്‍ പോകുന്നതോടെ സംജാതമാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത്.

അത്യന്തം സാഹസികവും സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് സസ്‌പെന്‍സ് നിലനിര്‍ത്തി കൊണ്ട് പഞ്ചഭൂതംസില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ഫിലിം പീപ്പിള്‍ ഇന്ത്യയുടെ ബാനറില്‍ സുനില്‍കുമാര്‍ പി.എസ് .ആര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ സാജന്‍,റാഫി, ബെന്‍സില്‍, ജിമ്മി, സലീഷ് എന്നിവരാണ് പഞ്ചഭൂതങ്ങളെ അവതരിപ്പിക്കുന്നത്.

ഇവരുടെ സഹായിയായി പ്രത്യക്ഷപ്പെടുന്നത് വൈഗയാണ്. ജഗതിശ്രീകുമാര്‍, സുനില്‍കുമാര്‍, സലീംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ക്യാപ്ടന്‍ രാജു,ശ്രീജിത് രവി, ജനാര്‍ദ്ദനന്‍, കെപിഎസി ലളിത എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.തിരക്കഥ സജിത്ത് മേനോന്‍, ഛായാഗ്രഹണം സതീഷ് ബോസ്, കൈതപ്രം
ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് കൈതപ്രം വിശ്വനാഥ് ഈണം പകരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam