ശിക്കാരിയില്‍ പൂനവും ഡബിള്‍ റോളില്‍

കന്നഡയിലും മലയാളത്തിലും ഒരേ സമയം നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമെ പൂനവും ഡബിള്‍ റോളിലാണ് അഭിനയിക്കുന്നത്. മലയാളത്തിലെ ഒരക്ഷരം പോലും നേരാവണ്ണം തിരിയാത്ത നടിയ്ക്ക് എല്ലാ സഹായവും നല്‍കുന്നത് മമ്മൂട്ടിയാണത്രേ.
കന്നഡയില്‍ ശിക്കാരി എന്ന പേരിട്ടുണ്ടെങ്കിലും ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര് മാറ്റാനുള്ള ആലോചനകള്‍ സജീവമാണ്. മലയാളത്തില്‍ 'നായാട്ട്' എന്ന് പേരിടുമെന്നാണ് സൂചനകള്‍. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ ഓടിത്തകര്‍ത്തതിന് ശേഷം തൊട്ടുപിന്നാലെ ശിക്കാരി എന്ന പേരില്‍ ചിത്രം വരുന്നത് ഗുണം ചെയ്യില്ലെന്നാണ് അണിയറക്കാര്‍ കരുതുന്നത്.


Click it and Unblock the Notifications











