തീരം കാക്കാന്‍ പൃഥ്വി വരുന്നു

ഒരു കോസ്റ്റ് ഗാര്‍ഡ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വി ചിത്രത്തില്‍ അഭിനയിക്കുന്നത്. കരിയറില്‍ ഇതാദ്യമായണ് ഇത്തരമൊരു വേഷം പൃഥ്വിയെ തേടിയെത്തുന്നത്.
ലക്ഷദ്വീപിലെ നാല് ദ്വീപുകളിലായി ചിത്രീകരിയ്ക്കുന്ന സിനിമയില്‍ ഒരു കോസ്റ്റ് ഗാര്‍ഡ് ഓഫീസറുടെ ഔദ്യോഗിക ജീവിതവും അയാളുടെ പ്രണയവുമാണ് ആഷിക് അബു അഭ്രപാളികളിലെത്തിയ്ക്കുന്നത്.
നവാഗതരായ രണ്ട് തിരക്കഥാകൃത്തുകള്‍ ചേര്‍ന്ന് രചന നിര്‍വഹിയ്ക്കുന്ന കോസ്റ്റ് ഗാര്‍ഡിലെ നായിക അന്യഭാഷയില്‍ നിന്നായിരിക്കും.
മമ്മൂട്ടിയെ നായകനാക്കി ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തിന്റെ അണിയറ ജോലികളിലാണ് ആഷിക്. അക്ബര്‍ അലിഖാന്‍ എന്ന അധോലോക നായകന്റെ കഥ പറയുന്ന ഗ്യാങ്സ്റ്ററിന് ശേഷമായിരിക്കും പൃഥ്വി ചിത്രത്തിന്റെ ജോലികള്‍ ആരംഭിയ്ക്കുക.
ashiq abu ആഷിക് അബു ഗ്യാങ്‌സ്റ്റര്‍ ദ കോസ്റ്റ് ഗാര്‍ഡ് പൃഥ്വിരാജ് മമ്മൂട്ടി costgurad gangster mammootty prithviraj


Click it and Unblock the Notifications