കഥ പറയുമ്പോളിന് ശേഷം മോഹന്‍ വീണ്ടും

ആദ്യ സിനിമയ്‌ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച പ്രതികരണം ഇനിയുള്ള സിനിമകളിലും ലഭിയ്‌ക്കണമെന്ന നിര്‍ബന്ധമാണ് മോഹന്റെ രണ്ടാമത്തെ ചിത്രത്തെ വൈകിപ്പിയ്‌ക്കുന്നത്.
ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം
ബാര്‍ബര്‍ ബാലന്റെയും സൂപ്പര്‍ സ്റ്റാര്‍ അശോക് രാജിന്റെയും സൗഹൃദത്തിന്റെ കഥ പറഞ്ഞ കഥ പറയുമ്പോളിന് ശേഷം ഒരുക്കുന്ന ചിത്രത്തില്‍ ഗുരുശിക്ഷ്യ ബന്ധമാണ് മോഹന്‍ പ്രമേയമാക്കുന്നത്. കഥയുടെ വണ്‍ലൈന്‍ കേട്ട പൃഥ്വി സിനിമയ്‌ക്ക് സമ്മതം മൂളിക്കഴിഞ്ഞു.
നാട്ടിമ്പുറത്തെ സ്‌കൂളില്‍ സ്ഥലം മാറിയെത്തുന്ന ചെറുപ്പക്കാരനായ അധ്യാപകന്റെ വേഷമാണ് പൃഥ്വിയ്‌ക്ക് ചിത്രത്തിലുള്ളത്. ആ അധ്യാപകന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാകുന്ന ഇമേജ് ഇതിനെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. തിരക്കഥാ ജോലികള്‍ പുരോഗമിയ്‌ക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് ഗീരിഷ് ചാലിലാണ്. തിരക്കഥ രചന പൂര്‍ത്തിയായാലുടന്‍ താരനിര്‍ണയം നടക്കും.


Click it and Unblock the Notifications











