മുംബൈ ദോസ്തില്‍ പൃഥ്വിരാജ്

സൂപ്പര്‍ഹിറ്റ് സംവിധായക ജോഡികളായ റാഫി മെക്കാര്‍ട്ടിന്‍മാര്‍ക്കൊപ്പം ഒട്ടേറെ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് ഫസല്‍ ആദ്യ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
തങ്ങളുടെ അസോസിയേറ്റ് സംവിധായകന്‍ ഒരുക്കുന്ന ആദ്യ സിനിമയുടെ തിരക്കഥയൊരുക്കുന്നത്് റാഫി മെക്കാര്‍ട്ടിന്‍മാരാണെന്നതാണ് മുംബൈ ദോസ്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണ്.
ഡ്രീംടീം പ്രൊഡക്ഷന്റെ ബാനറില്‍ ഹൗളി പോട്ടൂര്‍ നിര്‍മ്മിയ്ക്കുന്ന ചിത്രം കേരളം, തമിഴ്‌നാട്, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കും.


Click it and Unblock the Notifications











