twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രതിനിര്‍വ്വേദത്തിന്റെ വഴിയില്‍ തകരയും

    By Super
    |

    Thakara
    മലയാളത്തില്‍ രൂപം മാറി വരുന്ന ഹിറ്റ് ചിത്രങ്ങളുടെ കൂട്ടത്തിലേയ്ക്ക് പഴയകാല ചിത്രമായ തകരയും. രതിനിര്‍വേദത്തിന്റെ പുതിയ പതിപ്പ് വിജയം കൊയ്യുന്ന സാഹചര്യത്തില്‍ രേവതി കലാമന്ദിര്‍ തന്നെയാണ് തകരയുടെ പുതിയ പതിപ്പ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യകാല ചിത്രമായ നീലത്താമരയായിരുന്നു ഇത്തരത്തില്‍ രേവതി കലാമന്ദിര്‍ പുനരവതരിപ്പിച്ച ആദ്യ ചിത്രം. അതു വലിയ വിജയം നേടിയിരുന്നു.

    ഭരതന്‍-പത്മരാജന്‍ ടീമിന്റെ മറ്റൊരു ക്ലാസിക് ചിത്രമാണ് തകര. 1980ല്‍ ഇറങ്ങിയ തകരയില്‍ പ്രതാപ്‌പോത്തന്‍, നെടുമുടിവേണു, സുരേഖ, ശാന്താദേവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. ചിത്രത്തിന്റെ പുതിയ പതിപ്പില്‍ നെടുമുടിവേണു ഉണ്ടാകുമെന്ന്് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ തകര ആര് സംവിധാനം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

    തകരയ്ക്ക് പിന്നാലെ ഐവി ശശിയുടെ ഹിറ്റ് ചിത്രമായിരുന്ന ഇതാ ഇവിടെ വരെയും രേവതി കലാമന്ദിര്‍ പുനര്‍നിര്‍മ്മിക്കുമെന്ന് സൂചനയുണ്ട്. ഈ ചിത്രം ഐവി ശശി തന്നെ സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്. ഐവി ശശിയുടെ അവളുടെ രാവുകള്‍ എന്ന ചിത്രവും ഇത്തരത്തില്‍ പുതുമയോടെ ഒരുങ്ങുമെന്നും പൃഥ്വിരാജ് അതില്‍ അഭിനയിക്കുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    എന്തായാലും ഇത്തരം പഴയകാല ഹിറ്റുകള്‍ക്കെല്ലാം പുതിയ പതിപ്പുകള്‍ ചെയ്യാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തയ്യാറാവുകയാണെങ്കില്‍ പുതിയ തലമുറയ്ക്ക് അക്കാലത്തെ ചിത്രങ്ങളെല്ലാം കാണാനും ആസ്വദിക്കാനും അവസരമൊരുങ്ങും.

    എന്നാല്‍ ഇത്തരത്തില്‍ പുതുപതിപ്പുകളെടുക്കുമ്പോള്‍ പഴയകാലചിത്രത്തിന്റെ അതേ ക്ലാസിക് ടച്ച് എത്രത്തോളം നിലനിര്‍ത്താന്‍ കഴിയുമെന്നൊരു ചോദ്യം ഉയര്‍ന്നേയ്ക്കാം. രതിനിര്‍വ്വേദത്തിന്റെ പുതിയ പതിപ്പിന് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടിവന്നത് ഇക്കാര്യത്തിലാണ്. പഴയ രതിനിര്‍വേദത്തിന്റെ സൗന്ദര്യം പുതിയ പതിപ്പിനില്ലെന്നാണ് പരക്കെയുള്ള അഭിപ്രായം.

    English summary
    After the sucessfull story of Rathinirvedam Revathi Kalamandir to remake another yesteryear hit Thakara, which was directed by Bharathan-Padmarajan team
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X