വിവാഹമോചനം:അരവിന്ദ് സ്വാമി 75 ലക്ഷം കൊടുക്കും

റോജ, ബോംബെ, ദളപതി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അരവിന്ദ് സ്വാമി 1994ലാണ് ഗായത്രിയെ വിവാഹം ചെയ്തത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2003 ഡിസംബര്‍ മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിയ്ക്കുകയാണ്. കുട്ടികളായ ആതിര സ്വാമി (14), രുദ്ര സ്വാമി (9) എന്നിവര്‍ പിതാവിനൊപ്പമാണ് കഴിയുന്നത്.
ബുധനാഴ്ച കുടുംബകോടതി പ്രിന്‍സിപ്പല്‍ ജഡ്ജ് എസ് മീനാക്ഷി സുന്ദരത്തിന് മുന്നില്‍ ഹാജരായ അരവിന്ദ് സ്വാമിയും ഭാര്യയും തങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയ്ക്ക് കൈമാറി. കേസിന്റെ തുടര്‍വിചാരണ ഡിസംബര്‍ പത്തിലേക്ക് മാറ്റി.


Click it and Unblock the Notifications