»   » സാള്‍ട്ട് ആന്റ് പെപ്പറും 3 കിങ്‌സും മുന്നില്‍

സാള്‍ട്ട് ആന്റ് പെപ്പറും 3 കിങ്‌സും മുന്നില്‍

Posted By:
Subscribe to Filmibeat Malayalam
Salt And Pepper
പരാജയപരമ്പരകള്‍ക്ക് ശേഷം മോളിവുഡ് ബോക്‌സ് ഓഫീസില്‍ വീണ്ടും വിജയത്തിളക്കം. സൂപ്പര്‍സ്റ്റാറുകളും മുതിര്‍ന്ന സംവിധായകരും മുട്ടുമടക്കുമ്പോള്‍ ഒരുകൂട്ടം നവാഗതരും രണ്ടാംനിരക്കാരുമാണ് ബോക്‌സ് ഓഫീസിന് ആശ്വാസമേകുന്നത്.

വിജയത്തിന്റെ പുതിയ രുചിക്കൂട്ടുകളുമായെത്തിയ സാള്‍ട്ട് ആന്റ് പെപ്പറാണ് തിയറ്റര്‍ കളക്ഷനില്‍ മികച്ചുനില്‍ക്കുന്നത്. വ്യത്യസ്ത ട്രീറ്റ്‌മെന്റുമായെത്തിയ സിനിമ സൂപ്പര്‍ഹിറ്റ് ലിസ്റ്റില്‍ കയറിക്കഴിഞ്ഞു. 1.40 കോടിയ്ക്ക പൂര്‍ത്തിയായ സിനിമയ്ക്ക് 1.62 കോടി രൂപ തിയറ്റര്‍ ഷെയര്‍ വന്നിട്ടുണ്ട്. വൈഡ് റിലീസിങിന്റെ കാലത്ത് വെറും 40 സെന്ററുകളില്‍ നിന്നാണ് സാള്‍ട്ട് ആന്റ് പെപ്പര്‍ പണംവാരുന്നത്.

ചിരിയ്ക്കുകയെന്ന ഉദ്ദേശത്തോടെ മാത്രം വരുന്നവരെ രസിപ്പിയ്ക്കുന്ന വികെ പ്രകാശിന്റെ ത്രീ കിങ്‌സാണ് രണ്ടാംസ്ഥാനത്ത്. യുവതാരങ്ങളെ അണിനിരത്തിയൊരുക്കിയ സിനിമ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

അതേ സമയം ഏറെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചാപ്പ കുരിശിന് ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിയ്ക്കാനായില്ല. യുവനിരയാണ് സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചതെങ്കിലും ലേശം സീരിയസ്സായ പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ് പ്രേക്ഷകരില്‍ ചലനം സൃഷ്ടിയ്ക്കാന്‍ കഴിയാതെ ഹിറ്റ് ചാര്‍ട്ടില്‍ നിന്നും പുറത്തായി.

തെന്നിന്ത്യന്‍ താരം തമന്നയുടെ ഗ്ലാമര്‍ പരമാവധി മുതലാക്കുന്ന തെലുങ്ക് ഡബ് ചിത്രം 100% ലൗ ആണ് തിയറ്ററുകളില്‍ നേട്ടമുണ്ടാക്കുന്ന മറ്റൊരു സിനിമ. ഇതിന് പുറമെ റിലീസിങ് സെന്ററുകളില്‍ വമ്പന്‍ ലാഭം കൊയ്ത രതിനിര്‍വേദം ഇപ്പോഴും മികച്ച കളക്ഷനോടെ ബി, സി കേന്ദ്രങ്ങളില്‍ തുടരുന്നുണ്ട്. അതേസമയം സുരേഷ് ഗോപിയുടെ ആക്ഷന്‍ ചിത്രമായ കളക്ടര്‍ ശരാശരി കളക്ഷന്‍ മാത്രമാണ് നേടുന്നത്.

English summary
After a row of flops, finally a movie has opened to very good responses and initials. Aashiq Abu's 'Salt'N Pepper' is the new movie that has become the talk of the town with its very interesting premise and execution

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam