»   » സന്തോഷ് പണ്ഡിറ്റിന്റെ വെബ്‌സൈറ്റും സൂപ്പര്‍ഹിറ്റ്‌

സന്തോഷ് പണ്ഡിറ്റിന്റെ വെബ്‌സൈറ്റും സൂപ്പര്‍ഹിറ്റ്‌

Posted By:
Subscribe to Filmibeat Malayalam
Santhapaditcom
മലയാള സിനിമയിലെ പുതിയ ചര്‍ച്ചാവിഷയമായ സന്തോഷ് പണ്ഡിറ്റിന്റെ വെബ്‌സൈറ്റും സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുന്നു. santhoshpandit.com എന്ന സൈറ്റ് ഇന്റര്‍നെറ്റ് ലോകത്തെത്തിയിട്ട് കുറച്ചുദിവസങ്ങളേ ആയിട്ടുള്ളുവെങ്കിലും അതിവേഗമാണ് അതിന്റെ വളര്‍ച്ചയെന്ന് സെര്‍ച്ച് എന്‍ജിന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കൃഷ്ണനും രാധയും ഏതെല്ലാം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ആ സിനിമയിലെ ഗാനങ്ങള്‍, വീഡിയോ രണ്ടാമത്തെ സിനിമയായ ജിത്തു ഭായ് എന്ന ചോക്ലേറ്റ് ഭായ് എന്ന സിനിമയുടെ വിശേഷങ്ങള്‍ എന്നിവ വളരെ വിശദമായി തന്നെ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇത് സന്തോഷ് പണ്ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള സൈറ്റാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അദ്ദേഹത്തിനു ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 'പ്രസിദ്ധി' മുതലാക്കാന്‍ ഇറങ്ങി പുറപ്പെട്ട ടീമാണ് ഇതിനു പിന്നിലുള്ളതെന്നു വേണം അനുമാനിക്കാന്‍.

പക്ഷേ, സൈറ്റിന്റെ മുന്‍പേജില്‍ തന്നെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുടെ ചാര്‍ട്ട് കാണുമ്പോള്‍ 'സൂപ്പര്‍സ്റ്റാര്‍' അറിഞ്ഞിട്ടാണ് ഈ പരിപാടിയെന്ന് തോന്നിപോവും. വെബ്‌സൈറ്റ് പ്രകാരം പണ്ഡിറ്റിന്റെ യോഗ്യതകള്‍

1 ഇംഗ്ലീഷില്‍ ബിരുദം
2 ജര്‍മന്‍ ഭാഷയില്‍ ഡിപ്ലോമ
3 ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം
4 ഡിപ്ലോമ ഇന്‍ ഹിന്ദി-ഇംഗ്ലീഷ് ട്രാന്‍സലേഷന്‍
5 സ്‌റ്റെനോഗ്രാഫി
6 ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ്(ഹയര്‍),ഹിന്ദി
7 ഡിടിപി
8 എല്‍എല്‍ബി
9 കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, വെബ്ഡിസൈനിങ്, പ്രോഗ്രാമിങ്
10 പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍ മള്‍ട്ടിമീഡിയ(ഫിലിം എഡിറ്റിങ് ആന്റ് ഗ്രാഫിക്‌സ്)
11 ഗ്രാജ്വേഷന്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ്

വീഡിയോകളും ഓഡിയോകളും വാര്‍ത്തകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലേക്ക് പരത്താനുള്ള എല്ലാ സെറ്റപ്പും ഈ പുതിയ വെബ്‌സൈറ്റ് ഒരുക്കുന്നുണ്ട്.

English summary
After the first cinema 'Krishnanum Radhayum', a website named santhoshpandit.com also clicked in the online world.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam