തിരുവോണദിനത്തില്‍ രണ്ട് ചാക്കോച്ചന്‍ ചിത്രങ്ങള്‍

ജോഷി സംവിധാനം ചെയ്യുന്ന സെവന്‍സില്‍ ചാക്കോച്ചന് പുറമെ ആറോളം യുവതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി ലാബില്‍ നിന്നും കിട്ടിയിട്ടുണ്ട്, സെന്‍സര്‍ അടുത്തയാഴ്ച ആദ്യം നടക്കും. ട്രാഫിക്കും സാള്‍ട്ട് ആന്റ് പെപ്പറും പോലെയൊക്കെ സെവന്‍സും മലയാളത്തില്‍ ഒരു തരംഗമാവുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ വിലയിരുത്തല്‍.
ചാക്കോച്ചനാണ് നായകനെങ്കിലും തിരുവോണത്തിന് വെള്ളിത്തിരയ്ക്ക് പിന്നില്‍ ഏറ്റുമുട്ടുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമെന്നതാണ് യാഥാര്‍ഥ്യം. സെവന്‍സുമായി മമ്മൂട്ടിയുടെ പ്ലേഹൗസ് രംഗത്തെത്തുമ്പോള്‍ മോഹന്‍ലാലിന്റെ വിതരണക്കമ്പനിയായ മാക്‌സ് ലാബ് ഡോക്ടര്‍ ലൗ വുമായി തിയറ്ററുകളിലുണ്ടാവും. ഇതിലാരുടെ ചാക്കോച്ചന്‍ കളം പിടിയ്ക്കുമെന്ന് തിരുവോണദിനത്തില്‍ അറിയാം. എന്തായാലും ഒരുകാര്യത്തില്‍ സംശയമില്ല, ഈ ഓണം ചാക്കോച്ചന്റെ തന്നെ...
kunchacko boban release sevens doctor love mammootty mohanlal കുഞ്ചാക്കോ ബോബന് റിലീസ് സെവന്‍സ് ഡോക്ടര്‍ ലൗ ജോഷി മമ്മൂട്ടി മോഹന്‍ലാല്‍


Click it and Unblock the Notifications