»   » ഗ്ലാമര്‍: വിമലയും പ്രിയാമണിയും മത്സരിക്കുന്നു

ഗ്ലാമര്‍: വിമലയും പ്രിയാമണിയും മത്സരിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

പ്രിയാമണിയും വിമലാരാമനും മത്സരിച്ചഭിനയിച്ച മഹാറാണി ദി ബ്യൂട്ടി ക്വീന്‍ എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പ് കേരളത്തിലേക്കും.

മലയാളത്തില്‍ നിന്നു കുറച്ചുകാലമായ് വിട്ടു നില്‍ക്കുന്ന വിമലരാമനും തമിഴിലും മലയാളത്തിലും പ്രശസ്തയായ പ്രിയാമണിയും മത്സരിച്ച് ഗ്‌ളാമര്‍ പ്രദര്‍ശനം നടത്തുകയാണ് ചിത്രത്തില്‍

റാസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ടി.എം റിയാസ് ആണ് ചിത്രം നിര്‍മ്മിച്ചത്. തെലുങ്കിലും തമിഴിലും സൂപ്പര്‍ ഹിറ്റുകള്‍ ചെയ്ത വിഎന്‍ ആദിത്യയാണ് സംവിധാനം നിര്‍വ്വഹിച്ചത്.ഒരു ത്രികോണ പ്രണയകഥയാണ് ഗ്ലാമറിനും ആക്ഷനും പ്രാധാന്യം നല്‍കികൊണ്ട് ദൃശ്യവല്‍ക്കരിക്കുന്നത്.

തെലുങ്ക് സൂപ്പര്‍സ്‌റാര്‍ സുമന്ത് നായകനായ ചിത്രത്തിലെ ആറു ഗാനങ്ങളും വിദേശത്താണ് ചിത്രീകരിച്ചത്. വമ്പന്‍മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ ഹോളിവുഡ് സിനിമകളോട് കിടപിടിയ്ക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ രണ്ടാം വാരം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam