»   » മുല്ലപ്പെരിയാര്‍: സൂപ്പറുകള്‍ക്ക് സ്വാര്‍ത്ഥത

മുല്ലപ്പെരിയാര്‍: സൂപ്പറുകള്‍ക്ക് സ്വാര്‍ത്ഥത

Posted By:
Subscribe to Filmibeat Malayalam
Vinayan
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സൂപ്പര്‍താരങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകന്‍ വിനയന്‍ ആവശ്യപ്പെട്ടു. സ്വന്തം കാര്യം കാണാന്‍ വേണ്ടി മൗനം തുടരുന്നത് ശരിയല്ല, ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുല്ലപ്പെരിയാര്‍ വിഷയത്തെ കുറിച്ച് മൗനം തുടരുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാവുന്നില്ലെന്നും വിനയന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സൂപ്പര്‍താരങ്ങള്‍ മൗനം തുടരുന്നത് ഇതിനോടകം തന്നെ വിവാദമായിരുന്നു. താരങ്ങളായ റിമ കല്ലിങ്കല്‍, സുരേഷ് ഗോപി, സംവിധായകന്‍ രഞ്്ജിത്ത് എന്നിവര്‍ മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മമ്മൂട്ടി ഫാന്‍സ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നതിനായി കൂട്ടപ്രാര്‍ഥന നടത്തിയിരുന്നു. എന്നിട്ടും മമ്മൂട്ടി ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് അവരേയും അത്ഭുതപ്പെടുത്തി.

അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച താരങ്ങള്‍ക്കെതിരെ നടന്‍ സലിം കുമാര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ അന്‍പത് വര്‍ഷം ഇല്ലാതിരുന്ന മുല്ലപ്പെരിയാര്‍ സ്‌നേഹം കാണിക്കുന്ന താരങ്ങളെ കല്ലെടുത്ത് എറിയണമെന്നായിരുന്നു സലിമിന്റെ പ്രതികരണം.

English summary
Director Vinayan said that superstars should speak on mullaperiyar issue.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam