»   » പ്രണയകഥയുമായ് വിനീതിന്റെ പുതിയ ചിത്രം

പ്രണയകഥയുമായ് വിനീതിന്റെ പുതിയ ചിത്രം

Posted By:
Subscribe to Filmibeat Malayalam
Vineeth Sreenivasan
മലര്‍വാടി ആര്‍ട്‌സ് ക്ലബിനുശേഷം ഒരു പ്രണയകഥയുമായി വിനീത് വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്തുകയാണ്. വിനീത് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തട്ടത്തിന്‍ മറയത്ത് ദൃശ്യവത്ക്കരിയ്ക്കുന്നത് ഹൃദ്യമായ ഒരുപ്രണയകഥയാണ്.

പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി വടക്കന്‍ മലബാറിന്റെ ഗ്രാമ്യ പാശ്ചാത്തലത്തില്‍ ഒരുക്കിയ വിനീതിന്റെ പ്രഥമ സംരംഭമായ മലര്‍വാടി ആര്‍ട്‌സ്‌കഌ് ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. തിരക്കഥയില്‍ ചെലുത്തിയ ഹോം വര്‍ക്കുകള്‍ നന്നായി ഗുണം കണ്ടചിത്രമായിരുന്നു അത്.

മലര്‍വാടിയിലൂടെ കടന്നുവന്ന നിവിന്‍ പോളിയാണ് തട്ടത്തിന്‍ മറയത്തിലെ നായകന്‍, നായികയായെത്തുന്നത് ആയിഷ. ശ്രീനിവാസന്‍, രാമു, ജഗതി, മുകേഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍ ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നടത്തുന്ന നിര്‍മ്മാണ കമ്പനിയായ ലൂമിയര്‍ ഫിലിംസാണ് വിനീതിന്റെ ചിത്രം നിര്‍മ്മിക്കുന്നത്. എം.മോഹന്‍ സംവിധാനം ചെയ്ത കഥ പറയുമ്പോഴാണ് ഇതിനുമുമ്പ് ലൂമിയര്‍ നിര്‍മ്മിച്ച ചിത്രം. മമ്മൂട്ടി അതിഥി താരമായെത്തിയ കഥ പറയുമ്പോള്‍ ഒരു ഹിറ്റ് സിനിമയായിരുന്നു.

ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ഷൊര്‍ണ്ണൂര്‍ , പി.ആര്‍.ഒ വാഴൂര്‍ ജോസ്, മാര്‍ച്ച് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന തട്ടത്തില്‍ മറയത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ തലശ്ശേരി, മാഹി ഭാഗങ്ങളിലാണ്.

ഗായകന്‍, അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം സ്വയം പര്യാപ്തനായി കൊണ്ടിരിക്കുന്ന വിനീത് ഗായകന്‍, സംവിധായകന്‍ നിലകളില്‍ പ്രവര്‍ത്തിക്കുവാനാണ് കൂടുതല്‍ താല്പര്യപ്പെടുന്നത്. അഭിനയം സൗഹൃദത്തിന്റെ പേരില്‍ സംഭവിച്ചു കൂടായ്കയില്ല എന്ന നിലയ്‌ക്കേ വിനീത് കാണൂന്നുള്ളു.

English summary
Vineeth Sreenivasan's directorial debut 'Malarvadi Arts Club' evoked a mixed response fro m the critics and the audience. Vineeth is on to his next project as a director, and he has titled his film 'Thattin Marayathu'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam