»   » പ്രണയകഥയുമായി വിനീത് ശ്രീനിവാസന്‍

പ്രണയകഥയുമായി വിനീത് ശ്രീനിവാസന്‍

Posted By:
Subscribe to Filmibeat Malayalam

Vineeth
നടനും സംവിധായകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന് ഇന്ന് അച്ഛന്റെ മേല്‍വിലാസം ആവശ്യമില്ല. അച്ഛനേപ്പോലെതന്നെ അല്ലെങ്കില്‍ അച്ഛന്‍ കൈവെച്ചതിലേറെ മേഖലകളില്‍ തനിയ്ക്ക് പ്രതിഭയുണ്ടെന്ന് തെളിയിച്ചുകഴിഞ്ഞതാണ് വിനീത്.

പാട്ടുപാടി സിനിമയിലെത്തിയ വിനീത് പിന്നീട് അഭിനയവും അതുകഴിഞ്ഞ സംവിധാനവും തനിയ്ക്ക് വഴങ്ങുമെന്ന് തെളിയിച്ചു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ തന്നിലെ പ്രതിഭയുടെ തിളക്കം വിനീത് തെളിയിച്ചിട്ടുണ്ട്. ചിത്രം പ്രദര്‍ശനവിജയം നേടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഇനി സംവിധാനത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടി മെച്ചുരിറ്റി കാണിക്കാനുള്ള ഒരുക്കത്തിലാണ് വിനീത്. ഇപ്പോള്‍ ഒരു തിരക്കഥാരചനയിലാണ് താനെന്ന്് വിനീത് പറയുന്നു. തിരക്കഥയുടെ ആദ്യഡ്രാഫ് പൂര്‍ത്തിയായിട്ടുണ്ട്, പ്രണയമാണ് വിഷയം. എന്തായാലു മലര്‍വാടി പോലെ പുതുമയുള്ള ചിത്രമെടുത്ത വിനീത് രണ്ടാമത്തെ ചിത്രത്തിലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കാം.

വിനീത് അഭിനയിച്ച ട്രാഫിക്, ചാപ്പ കുരിശ് എന്നീ ചിത്രങ്ങള്‍ ഗോവ ചലച്ചിത്രോത്‌ലവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ താരം അച്ഛന്‍ നായകനാകുന്ന പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാറിന്റെ ഷൂട്ടിങ് തിരക്കുകളിലാണ്.

English summary
Actor, director Vineeth Sreenivasan is in the work for his second movie. He is writing a script over a love story.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam