രാജസേനന്‍ കൈവിട്ട നടിയേത്

സീരിയലുകളെ കടത്തിവെട്ടുന്ന രീതിയില്‍ കണ്ണീര്‍പ്പുഴയൊഴുക്കിയതാണ് ഒരു ഭാര്യയും മൂന്ന് മക്കളും പൊളിയാന്‍ കാരണമെന്നും വാദങ്ങളുണ്ടായി. എന്നാല്‍ രാജസേനന്റെ ദയനീയ അഭിനയമാണ് ഈ സിനിമകള്‍ക്ക് പാരയായതെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.
ഒടുവില്‍ ഇന്നാണ് ആ കല്യാണം ചെയ്യാനെത്തിയപ്പോള്‍ ദയവായി സിനിമയില്‍ അഭിനയിക്കരുതെന്നായിരുന്നു നിര്‍മാതാവ് സംവിധായകനോട് ആവശ്യപ്പെട്ടത്. എന്നിട്ടും പടം പൊളിഞ്ഞപ്പോള്‍ ടു ഡേയ്‌സ് വെഡ്ഡിങ് എന്ന പേര് മാറ്റിയതുകൊണ്ടുള്ള ദോഷം കൊണ്ടാണെന്ന് സേനന്‍ നിര്‍മാതാവിനോട് പറഞ്ഞത്രേ.
ഒരു ഭാര്യയും മൂന്ന് മക്കളും എന്ന ചിത്രം വരെ രാജസേനന്‍ സിനിമകളില്‍ അഭിനയിച്ച നടിയെ ഒഴിവാക്കിയതാണ് ദോഷകാരണമെന്നാണ് സ്വാമി നല്‍കിയിരിക്കുന്ന ഉപദേശം. ഇനിയാരാണ് ഈ നടിയെന്നല്ലേ, പേരില്‍ മൂന്നക്ഷരമുള്ള അവിവിവാഹിതയായ നടിയാരെന്ന് അറിയണമെങ്കില്‍ കുറച്ച് ക്ഷമയോടെ പഴയ രാജസേനന്‍ പടങ്ങള്‍ കണ്ടാല്‍ മതി.
മുന്‍പേജില്‍
രാജസേനന്‍ സ്വാമിയ്ക്കരികെ


Click it and Unblock the Notifications











