നായകന്‍ വിജയരാഘവന്‍, നന്ദിനി നായികയും
നായകന്‍ വിജയരാഘവന്‍, നന്ദിനി നായികയും
ഫിബ്രവരി 01, 2001
കെ.ബി.മധു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി വിജയരാഘവനും നായികയായി നന്ദിനിയും വേഷമിടുന്നു.
കൃഷ്ണ കൃപാ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി പൂങ്കുന്നമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, രാജന്‍.പി.ദേവ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഊട്ടിയിലും കൊച്ചിയിലുമായി ചിത്രീകരണം പൂര്‍ത്തിയാകുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് പൊതുവാളാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു. ടോണി ഛായാഗ്രഹണവും ജി.മുരളി ചിത്രസംയോജനവും നിര്‍വഹിക്കുന്നു.
കെ.ബി.മധുവിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. ദീപസ്തംഭം മഹാശ്ചര്യം, വിനയപൂര്‍വം വിദ്യാധരന്‍ എന്നിവയായിരുന്നു മധു മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.


Click it and Unblock the Notifications