സിദ്ദിക്ക് നായകനാവുന്ന കളിയോടം

By Staff

സിദ്ദിക്ക് നായകനാവുന്ന കളിയോടം
ഫിബ്രവരി 01, 2003

നാസര്‍ അസീസ് സംവിധാനം ചെയ്യുന്ന കളിയോടം പ്രദര്‍ശനത്തിന് തയ്യാറായി. സിദ്ദിക്കാണ് ചിത്രത്തില്‍ നായകനാവുന്നത്.

ഈ ഭാര്‍ഗവീനിലയത്തിന് ശേഷം വീണ്ടും മലയാളത്തിലെത്തുന്ന വിനീത നായികയാവുന്ന ചിത്രത്തില്‍ വിജയകുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജീവിതത്തില്‍ ഒട്ടേറെ വിഷമസന്ധികള്‍ നേരിടേണ്ടിവന്ന ഭരതന്റെയും ഗൗരിയുടെ കഥയാണ് കളിയോടം പറയുന്നത്. തന്റെ സഹോദരങ്ങളെയെല്ലാം സ്വന്തം അധ്വാനം കൊണ്ടുമാത്രം ഭരതന്‍ നല്ലനിലയിലെത്തിച്ചു. തനിക്ക് ഏറെ സഹായങ്ങള്‍ ചെയ്ത മൂപ്പന്‍ മരിച്ചപ്പോള്‍ അനാഥയായി പോയ മൂപ്പന്റെ മകള്‍ ഗൗരിയെ അയാള്‍ ഭാര്യയാക്കി.

ഗൗരിയെ ഭരതന്റെ സുഹൃത്ത് വര്‍ക്കിയും മോഹിച്ചിരുന്നു. എന്നാല്‍ ഭരതന്‍ അവളെ വിവാഹം ചെയ്തപ്പോള്‍ വര്‍ക്കി സന്തോഷിച്ചതേയുള്ളൂ.

ഭരതനും ഗൗരിക്കും രണ്ട് മക്കളുണ്ടായി. ജീവിതം ഒരു വിധം മുന്നോട്ടുകൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ദുരന്തം അവരെ തേടിയെത്തിയത്. ഒരു അപകടത്തില്‍ പെട്ട് ഭരതന്‍ മരിച്ചു.

ഭരതനെ സിദ്ദിക്കും ഗൗരിയെ വിനീതയും വര്‍ക്കിയെ വിജയകുമാറും അവതരിപ്പിക്കുന്നു. നെടുമുടിവേണു, ഷാനവാസ്, മാള, സുബൈര്‍, നാരായണന്‍കുട്ടി, അന്‍സില്‍, മോഹന്‍, ഡൊമിനിക്, ദേവിചന്ദന എന്നിവരും അഭിനയിക്കുന്നു.

ബാറ്റന്‍ ബോസാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ബിച്ചു തിരുമലയുടെ ഗാനങ്ങള്‍ക്ക് സജീവാ രാമന്‍ സംഗീതം പകരുന്നു. ഛായാഗ്രണം രവി പ്രകാശ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X