ഈവ പൃഥ്വിരാജിന്റെ നായിക
ഈവ പൃഥ്വിരാജിന്റെ നായിക
ഫിബ്രവരി 01, 2005
വിജി തമ്പി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കൃത്യത്തില്‍ സംവിധായകന്‍ പവിത്രന്റെ മകള്‍ ഈവ നായികയാവുന്നു. ബോളിവുഡ് താരം പവിത്രയാണ് ചിത്രത്തിലെ മറ്റൊരു നായിക.
ഈവയുടെ രണ്ടാമത്തെ ചിത്രമാണ് കൃത്യം. ഈവ നായികയായി അഭിനയിച്ച ആദ്യചിത്രം കാമ്പസ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. മോഹന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മധുവാര്യരുടെ നായികയായാണ് ഈവ അഭിനയിച്ചത്.
അത്ഭുതദ്വീപിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രങ്ങളിലൊന്നാണ് കൃത്യം. ഈ ചിത്രത്തില്‍ പൃഥ്വിരാജ് ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ജഗതി ശ്രീകുമാര്‍, സിദ്ദിക്ക്, ഹര്‍ഷന്‍, തിലകന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും കൃത്യത്തില്‍ വേഷമിടുന്നുണ്ട്.
കലൂര്‍ ഡെന്നീസിന്റേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഉദയ്കുമാര്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം ശ്യാം ദത്ത. ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറില്‍ ശശി അയ്യഞ്ചിറയാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications