ദിലീപിന് വീണ്ടും അയലത്തെ പയ്യന്‍ വേഷം

By Staff

നിര്‍ദോഷമായ തമാശകളും രസകരമായ മുഹൂര്‍ത്തങ്ങളും നിറഞ്ഞുനില്‍ക്കുന്ന മീശ മാധവനും പഞ്ചാബി ഹൗസും പോലുള്ള ചിത്രങ്ങളിലൂടെയാണ് ദിലീപ് മലയാളത്തിന്റെ ജനപ്രിയ നായകനായത്. വേഷഭൂഷകളില്‍ പരീക്ഷണം നടത്തി ദിലീപ് മറ്റ് തരത്തിലുള്ള വേഷങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രേക്ഷകര്‍ ഇപ്പോഴും സ്നേഹിക്കുന്നത് ദിലീപിന്റെ അയലത്തെ പയ്യന്‍ കഥാപാത്രങ്ങളെയാണ്.

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ ദിലീപിന് ലഭിച്ചിരിക്കുന്നത് നീണ്ട ഇടവേളക്കു ശേഷം അത്തരമൊരു കഥാപാത്രമാണ്. ദിലീപിന്റെ ഇമേജൊന്നും നോക്കാതെ തികച്ചും സാധാരണമായ ഒരു കഥാപാത്രത്തെയാണ് സത്യന്‍ ഈ ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രം കൊതി തോന്നുന്ന ചില ജീവിതങ്ങളിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നതെന്ന് സത്യന്‍ പറയുന്നു.

നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ഒരു പണിയും ചെയ്യാതെ ഉഴപ്പി നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ട്. അവരുടെ പ്രതിനിധിയാണ് ഈ ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന വിനോദ് എന്ന കഥാപാത്രമെന്ന് സത്യന്‍ പറഞ്ഞു.

ഡാം സൈറ്റിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. മാമംഗലം ഡാമിലെ എഞ്ചിനീയറാണ് ഷാജിയും വിമലയും. ഷാജിയുടെ സഹോദരിയാണ് രശ്മി. വിമലയുടെ സഹോദരനായ വിനോദ് അവരുടെ കൂടെ താമസിക്കാനെത്തുന്നു. ജീവിതത്തിലെല്ലാം തമാശയോടെ കാണുന്ന വിനോദ് ഒപ്പിക്കുന്ന കുസൃതികള്‍ അവരെ ഏറെ രസിപ്പിച്ചു. എന്നാല്‍ അത് മറ്റൊരു തരത്തില്‍ അവരുടെ ജീവിക്കാന്‍ ബാധിക്കാന്‍ തുടങ്ങിയതോടെ മറ്റൊരു വഴിത്തിരിവുകളിലേക്ക് കാര്യങ്ങള്‍ നീങ്ങി.

ഷാജിയായി അഭിനയിക്കുന്നത് മുകേഷാണ്. മുകേഷും ദിലീപും ചേര്‍ന്നുള്ള ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ട്. വിമലയെ സീത അവതരിപ്പിക്കുന്നു. രശ്മിയായി വേഷമിടുന്നത് നോട്ട്ബുക്കിലൂടെ സിനിമയിലെത്തിയ പാര്‍വതിയാണ്. ദിലീപിന്റെ നായികയായി തമിഴ് നടി കവിതയും ചിത്രത്തില്‍ വേഷമിടുന്നു.

സത്യന്‍ അന്തിക്കാട് തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഇന്നസെന്റ്, മുരളി, മാമുക്കോയ, വിജയരാഘവന്‍, നെടുമുടി വേണു, കെ.പി.എ.സി.ലളിത, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X