യുദ്ധത്തിന്റെ നിലവിളിയൊടുങ്ങുമ്പോള്‍.....
യുദ്ധത്തിന്റെ നിലവിളിയൊടുങ്ങുമ്പോള്‍.....
ഫിബ്രവരി 02, 2001
കാര്‍ഗില്‍ യുദ്ധത്തിലെ വിധവകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന അളഗപ്പന്റെ സല്യൂട്ട് എന്ന ചിത്രം പ്രശംസ പിടിച്ചുപറ്റുന്നു.
തമിഴിലും മലയാളത്തിലുമായി ഒരുക്കിയിരിക്കുന്ന സല്യൂട്ട് ഈയിടെ സൈനികര്‍ക്കായി പ്രദര്‍ശിപ്പിച്ചപ്പോള്‍ ചിത്രത്തിന്റെ ശില്പികളെ കാണികള്‍ അഭിനന്ദനം കൊണ്ട് പൊതിയുകയായിരുന്നു.
യുദ്ധത്തിന്റെ നിലവിളിയൊടുങ്ങുമ്പോള്‍ ബാക്കിയാവുന്ന തകര്‍ന്ന ജീവിതങ്ങളുടെ കഥയാണ് സല്യൂട്ട് പറയുന്നത്.
യുദ്ധത്തില്‍ മരിച്ച ഒരു സൈനികന്റെ വിധവ അവരുടെ മകനെയും സൈന്യത്തില്‍ ചേര്‍ക്കുന്നു. അനാഥയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത അയാള്‍ക്ക് വിവാഹം കഴിഞ്ഞ് അധിക നാള്‍ കഴിയുന്നതിന് മുമ്പ് അതിര്‍ത്തിയിലേക്ക് പോകേണ്ടി വരുന്നു. അച്ഛനെ പോലെ അയാളും യുദ്ധത്തില്‍ മരണമടയുന്നു.
തിരിച്ചെത്താത്ത ഭര്‍ത്താവിന് വേണ്ടി കാത്ത് നില്‍ക്കാതെ അനാഥയായ ആ വിധവ സൈന്യത്തില്‍ ചേരുകയാണ്. തനിക്ക് പിറന്ന മകനെയും സൈന്യത്തില്‍ ചേര്‍ക്കുമെന്ന് തീരുമാനവുമെടുക്കുന്നു....
ഒരിക്കല്‍ ടിവിയില്‍ കാര്‍ഗില്‍ വിധവകളെ കുറിച്ച് സംപ്രേഷണം ചെയ്ത പരിപാടിയില്‍ നിന്നുമാണ് തനിക്ക് സല്യൂട്ടിന്റെ കഥാബീജം കിട്ടിയതെന്ന് ചിത്രത്തിന്റെ രചയിതാവും നിര്‍മാതാവുമായ ശിവപ്രസാദ് പറയുന്നു.
യുദ്ധത്തില്‍ മരണമടഞ്ഞ ഭര്‍ത്താവിന്റെ ശവസംസ്കാര ചടങ്ങില്‍ യാതൊരു വികാരവുമില്ലാതെ നിശ്ചലയായി നിന്ന ഒരു സ്ത്രീ മൃതദേഹം പെട്ടിയില്‍ അടക്കം ചെയ്തു കഴിഞ്ഞപ്പോള്‍ മാത്രം ജയ്ഹിന്ദ് എന്ന് ഉറക്കെ വിളിച്ചു.ആ ദൃശ്യം എന്നെ വല്ലാതെ സ്വാധീനിച്ചു- ശിവപ്രസാദ് പറഞ്ഞു.
കേരള സര്‍ക്കാര്‍ ഈ ചിത്രം വാങ്ങിയിരിക്കുകയാണ്. പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് വഴി സല്യൂട്ട് സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കും.
ചുരുങ്ങിയകാലം കൊണ്ട് തന്നെ ഛായാഗ്രഹണമേഖലയില്‍ ശ്രദ്ധ പിടിച്ചു പറ്റിയ അളഗപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട് . രമേശ് നാരായണാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ നിര്‍മ്മിച്ച ഈ ചിത്രം 15 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്.


Click it and Unblock the Notifications