ക്രോണിക് ബാച്ചിലറില്‍ രംഭ നായിക

By Staff

ക്രോണിക് ബാച്ചിലറില്‍ രംഭ നായിക
ഫിബ്രവരി 02, 2003

സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ക്രോണിക് ബാച്ചിലറില്‍ മമ്മൂട്ടിയുടെ നായികയായി തമിഴ് നടി രംഭ അഭിനയിക്കുന്നു.

ഇത് മൂന്നാമത്തെ തവണയാണ് ചിത്രത്തിലെ നായികയെ കാസ്റ് ചെയ്യുന്നതിലുള്ള തീരുമാനം മാറ്റുന്നത്. നേരത്തെ തമിഴിലെ മറ്റൊരു സൂപ്പര്‍ നടിയായ ലൈലയെയായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത്. അതിനുമുമ്പ് സംയുക്താ വര്‍മയെയായിരുന്നു നായികയാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. സംയുക്ത ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്നാണ് മറ്റൊരു നടിയെ നായികാവേഷത്തിലേക്ക് തേടേണ്ടിവന്നത്.

നായികയെ കുറിച്ച് തീരുമാനമാവാത്തതിനെ തുടര്‍ന്ന് മുകേഷും ലാലു അലക്സുമുള്ള രംഗങ്ങള്‍ ആദ്യം ചിത്രീകരിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായി. ലൈലയെ നായികയാക്കാന്‍ തീരുമാനിച്ചതിന് ശേഷമാണ് മമ്മൂട്ടി ചിത്രീകരണത്തിനെത്തിയത്.

പക്ഷേ പിന്നീട് ക്രോണിക് ബാച്ചിലറിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് ലൈലയ്ക്ക് ഡേറ്റില്ലെന്ന് അറിഞ്ഞു. അതോടെ ഇപ്പോള്‍ ചിത്രങ്ങളൊന്നുമില്ലാത്ത രംഭയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

ഒരു കാലത്ത് തമിഴിലെ നമ്പര്‍ വണ്‍ നടിയായിരുന്ന രംഭ തമിഴില്‍ അവസരങ്ങള്‍ കുറഞ്ഞ വേളയിലാണ് വീണ്ടും മലയാളത്തിലെത്തുന്നത്. രംഭ ഇത് രണ്ടാമത്തെ തവണയാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നത്. ജോമോന്‍ സംവിധാനം ചെയ്ത സിദ്ധാര്‍ഥയില്‍ രംഭയായിരുന്നു നായിക. ഐശ്വര്യയും ഭാവനയും നായികയോളം പ്രധാനമായ വേഷങ്ങള്‍ ചെയ്യുന്നു.

സത്യപ്രതാപന്‍ എന്ന അവിവാഹിതനായ ബിസിനസ്മാനായാണ് മമ്മൂട്ടി ക്രോണിക് ബാച്ചിലറില്‍ അഭിനയിക്കുന്നത്. ശ്രീകുമാര്‍ എന്ന കഥാപാത്രത്തെയാണ് മുകേഷ് അവതരിപ്പിക്കുന്നത്.

ഇന്നസെന്റ് ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. സത്യപ്രതാപന്റെ കൂട്ടാളികളായ കുരുവിളയും ഉഗ്രനുമായാണ് ഇവര്‍ അഭിനയിക്കുന്നത്. ബിജു മേനോനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ലാലു അലക്സ്, ഇടവേള ബാബു, ഷാജിന്‍, നിത്യാദാസ്, കെ. പി. എ. സി ലളിത, സീമാ ജി. നായര്‍, സീനത്ത്, ബിയോണ്‍, നിവി, ഉഷാ റാണി, സബിതാ ആനന്ദ് എന്നിവരും അഭിനയിക്കുന്നു. മോഹന്‍ അയിരൂര്‍ എന്ന പുതുമുഖത്തെ വില്ലന്‍ വേഷത്തിലൂടെ സിദ്ദിക്ക് പരിചയപ്പെടുത്തുന്നു.

ഒരു പുതിയ സംഗീത സംവിധായകനെയാണ് ചിത്രത്തില്‍ സിദ്ദിക്ക് പരീക്ഷിക്കുന്നത്. നേരത്തെ ബാലകൃഷ്ണന്‍ എന്ന സംഗീത സംവിധായകനെ പരിചയപ്പെടുത്തിയിട്ടുള്ള സിദ്ദിക്ക് ഈ ചിത്രത്തിലൂടെ വിദ്യാസാഗറിന്റെ സഹായിയായിരുന്ന ദീപക് ദേവിനെ പരിചയപ്പെടുത്തുന്നു.

ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കൈതപ്രവും ആര്‍. കെ. ദാമോദരനും ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. എല്ലാ പ്രമുഖ ഗായകരും പാടുന്നുണ്ട്. ക്യാമറ ആനന്ദക്കുട്ടന്‍. അമ്മു ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഫാസിലാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ക്രോണിക് ബാച്ചിലറിന്റെ ചിത്രീകരണം പൂര്‍ത്തിയായശേഷം മമ്മൂട്ടി ലാല്‍ ജോസിന്റെ പട്ടാളത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കും. ഇടുക്കി ജില്ലയിലെ മറയൂരാണ് ചിത്രീകരണം. സത്യമൂര്‍ത്തി എന്ന തമിഴ് ചിത്രം കൂടി മമ്മൂട്ടിയ്ക്കുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X