twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിട്ടിക്സ് അവാര്‍ഡ്: കാവ്യാ മാധവന്‍ മികച്ച നടി

    By Staff
    |

    ക്രിട്ടിക്സ് അവാര്‍ഡ്: കാവ്യാ മാധവന്‍ മികച്ച നടി
    ഫിബ്രവരി 2, 2006

    തിരുവനന്തപുരം: 2005ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അനന്തഭദ്രമാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രം. അനന്തഭദ്രം സംവിധാനം ചെയ്ത സന്തോഷ് ശിവനാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്.

    മികച്ച നടനുള്ള അവാര്‍ഡ് ദിലീപും (ചാന്തുപൊട്ട്) മനോജ് കെ.ജയനും (അനന്തഭദ്രം) പങ്കിട്ടു. മികച്ച നടി കാവ്യാ മാധവനാണ്. ചിത്രം അനന്തഭദ്രം, ശീലാബതി.

    മികച്ച രണ്ടാമത്തെ ചിത്രം തന്മാത്ര, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍ എന്നീ രണ്ടു ചിത്രങ്ങള്‍ക്കാണ്. മികച്ച രണ്ടാമത്തെ നടന്‍ ലാല്‍ (തൊമ്മനും മക്കളും), മികച്ച രണ്ടാമത്തെ നടി: ശോഭമോഹന്‍(ചാന്തുപൊട്ട്), സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്രരത്നം പുരസ്കാരം തിലകന് നല്‍കും. ജനപ്രിയ നടനായി മോഹന്‍ലാലിനെ തിരഞ്ഞെടുത്തു.

    മറ്റ് അവാര്‍ഡുകള്‍- കഥ, തിരക്കഥ: ആര്യാടന്‍ ഷൗക്കത്ത് (ദൈവനാമത്തില്‍), ഗായകന്‍: എം.ജി.ശ്രീകുമാര്‍, ഗായിക: സുജാത, ഛായാഗ്രഹണം: സന്തോഷ് ശിവന്‍ (അനന്തഭദ്രം), എഡിറ്റിംഗ്: രഞ്ജന്‍ എബ്രഹാം. നവാഗത നടി : മംമ്ത. നവാഗത സംവിധായകന്‍: ജോണ്‍സണ്‍ എസ്തപ്പാന്‍, കുക്കു സുരേന്ദ്രന്‍. മികച്ച ജനപ്രിയ ചിത്രം: ഉദയനാണ് താരം, ഭരത്ചന്ദ്രന്‍ ഐപിഎസ്. ബാലതാരം: റിയാജിത്ത്, സംഗീത സംവിധായകന്‍: എം.ജയചന്ദ്രന്‍, ഗാനരചന: എം.ഡി.രാജേന്ദ്രന്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X