അമ്പത്തിനാലിന്റെ അവസ്ഥയില്‍ സായികുമാര്‍
അമ്പത്തിനാലിന്റെ അവസ്ഥയില്‍ സായികുമാര്‍
ഫിബ്രവരി 2, 2006
അമ്പത്തിനാലുകാരനായ ഹെഡ് കോണ്‍സ്റബിളിന്റെ വേഷത്തില്‍ സായികുമാര്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് അവസ്ഥ.
ഏറെ അഭിനയസാധ്യതയുള്ളതും വളരെ വ്യത്യസ്തവുമായ ഒരു കഥാപാത്രമാണ് ഈ ചിത്രത്തില്‍ സായികുമാറിന്. സ്വന്തം മകളിലൂടെ മറ്റൊരു പെണ്‍കുട്ടിക്കുണ്ടാകുന്ന ദുരന്തം കാണുന്ന സുധാകരന്‍ എന്ന അമ്പത്തിനാലുകാരന്റെ മാനസിക വിഭ്രാന്തികളും അന്തര്‍സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന് പ്രമേയമാവുന്നത്.
നവാഗതനായ എന്‍. ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥയും സംഭാഷണവും ശിവപ്രസാദ് രചിച്ചിരിക്കുന്നു. നിര്‍മാണം കെ.കെ.ഷാജി.


Click it and Unblock the Notifications