വീണ്ടുമൊരു പുതുമുഖമെത്തുമ്പോള്‍
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകരാക്കി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നവര്‍ നാളത്തെ പ്രഗത്ഭ സംവിധായകരാവുമോ? ബ്ലെസ്സിയുടെയും ലാല്‍ ജോസിന്റെയും റോഷന്‍ ആന്‍ഡ്രൂസിന്റൈയും മേജര്‍ രവിയുടെയും പേരുകള്‍ നിരത്തുമ്പോള്‍ അതെ എന്ന് തന്നെയാവണം ഉത്തരം.
ബ്ലെസ്സിയും ലാല്‍ ജോസും തുടങ്ങിയത് മമ്മൂട്ടി ചിത്രങ്ങളിലൂടെയാണെങ്കില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെയും മേജര്‍ രവിയുടെയും അരങ്ങേറ്റം മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളിലൂടെ. എന്നാല്‍ സൂപ്പര്‍താരങ്ങളെ നായകരാക്കിയുള്ള തുടക്കം ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം എപ്പോഴും മികച്ചതാവണമെന്നുമില്ല. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജന്‍ പ്രമോദ് സിനിമാ സംവിധായകന്റെ മേലങ്കിയണിഞ്ഞപ്പോള്‍ നേരിടേണ്ടി വന്നത് പരാജയദുരന്തമാണ്. ഡോ.എസ്.ജനാര്‍ദനന്‍ മോഹന്‍ലാല്‍ നായകനായ മഹാസമുദ്രത്തിലൂടെ തുടങ്ങിയെങ്കിലും വലിയ വിജയം നേടാനോ മികച്ച സംവിധായകനെന്ന പേരെടുക്കാനോ കഴിഞ്ഞില്ല.
അമല്‍ നീരദ് എന്ന യുവഛായാഗ്രാഹകന്‍ മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയില്‍ തുടക്കമിടുമ്പോള്‍ ഈ പേരുകളൊക്കെ ഓര്‍ത്തിരിക്കണം. സൂപ്പര്‍താരത്തെ നായകനാക്കി വിജയം നേടിയെടുത്താല്‍ കിട്ടുന്നത് സൂപ്പര്‍ സംവിധായകരുടെ നിരയിലൊരു സ്ഥാനമാണ്. മറിച്ചായാലോ? ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സംവിധായകനായി തുടക്കമിട്ട സംവിധായകന്റെ പേര് ഇന്ന് ആരും ഓര്‍ക്കുന്നു പോലുമില്ല. കാരണം അത്രക്കു കനത്ത പരാജയമാണ് ആ ചിത്രം നേരിടേണ്ടി വന്നത്.


Click it and Unblock the Notifications