മംമ്ത മമ്മൂട്ടിയുടെ നായികയല്ല
മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും നായികയായിട്ടുണ്ട് മംമ്ത. ഒരു ചിത്രത്തില്‍ ജയറാമിന്റെ ഇരട്ടനായികമാരില്‍ ഒരാളുമായി വേഷമിട്ടു. എങ്കിലും മമ്മൂട്ടിയുടെ നായികയാവാന്‍ മംമ്തക്ക് ഇതുവരെ അവസരം കൈവന്നിട്ടില്ല.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അവസരങ്ങളുണ്ടെങ്കിലും മംമ്തക്ക് കിട്ടുന്നത് സൂപ്പര്‍താരത്തിന്റെ നായികാവേഷമല്ല. ബസ് കണ്ടക്ടറില്‍ മമ്മൂട്ടിയുടെ സഹോദരിയായാണ് മംമ്ത വേഷമിട്ടത്. ആ ചിത്രത്തില്‍ നിഖിതയായിരുന്നു മമ്മൂട്ടിയുടെ നായിക.
മമ്മൂട്ടിയുടെ പുതിയ ചിത്രമായ ബിഗ് ബിയില്‍ മംമ്തക്ക് ഒരു പ്രധാന വേഷമുണ്ട്. പക്ഷേ മമ്മൂട്ടിയുടെ നായികയായല്ല അഭിനയിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരനായി അഭിനയിക്കുന്ന തമിഴ് നടന്‍ ബാലയുടെ നായികയാണ് മംമ്ത. സൂപ്പര്‍ഹിറ്റായ ബാബാ കല്യാണിക്കു ശേഷം മംമ്ത അഭിനയിക്കുന്ന മലയാള ചിത്രമാണ് ബിഗ് ബി.
ലങ്കയില്‍ സുരേഷ് ഗോപിയുടെ നായികയായി തകര്‍പ്പന്‍ ഗ്ലാമര്‍ പ്രകടനം കാഴ്ച വച്ച മംമ്ത മധുചന്ദ്രലേഖയില്‍ ജയറാമിന്റെ നായികമാരിലൊരാളായി. ബാബാ കല്യാണിയില്‍ മോഹന്‍ലാലിന്റെ നായികയാവാനും കഴിഞ്ഞതോടെ പ്രധാന സൂപ്പര്‍താരങ്ങളുടെ നായികാപട്ടം കെട്ടിയെന്ന മികവുമായി മംമ്തക്ക്. ഈ മൂന്ന് താരങ്ങളോടൊപ്പവും ഓരോ ചിത്രത്തില്‍ മാത്രമാണ് മംമ്ത അഭിനയിച്ചത്. എന്നാല്‍ മമ്മൂട്ടിയോടൊപ്പം മംമ്ത അഭിനയിക്കുന്നത് രണ്ടാമത്തെ ചിത്രമാണ്. എന്നിട്ടും മമ്മൂട്ടിയുടെ നായിക എന്ന സ്വപ്നവേഷം മംമ്തക്ക് ഇപ്പോഴും അന്യമായി നില്‍ക്കുന്നു.


Click it and Unblock the Notifications