അമ്മ വേഷമണിയാന്‍ നദിയയെത്തുന്നു
കുമരന്‍ സണ്‍ഒഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് തമിഴില്‍ നദിയാ മൊയ്തു ഒരു മികച്ച കഥാപാത്രത്ത അവതരിപ്പിക്കുന്നത് നീണ്ട ഇടവേളക്കു ശേഷമാണ്. കുമരന്‍ സണ്‍ഒഫ് മഹാലക്ഷ്മിയില്‍ നദിയ ചെയ്തത് അമ്മ വേഷമാണ്. അത്തരം വേഷങ്ങള്‍ വീണ്ടും തേടിയെത്തിയപ്പോള്‍ അമ്മ വേഷം ഇനി ചെയ്യാന്‍ താത്പര്യമില്ലെന്നായി നദിയ.
അമ്മ വേഷം ചെയ്യില്ലെന്ന നിബന്ധന മുന്നില്‍ വച്ചതോടെ മറ്റൊരു നല്ല വേഷത്തിനായി നദിയക്ക് താമരഭരണി വരെ കാത്തിരിക്കേണ്ടി വന്നു. താമരഭരണി മികച്ച കളക്ഷനോടെ പ്രദര്‍ശിപ്പിച്ചുവരികയാണ് ഇപ്പോള്‍.
മലയാളത്തില്‍ ഒടുവിലായി നദിയ അഭിനയിച്ചത് വധു ഡോക്ടറാണ് എന്ന ചിത്രത്തിലാണ്. ജയറാം നായകനായ ആ ചിത്രത്തിനു ശേഷം നദിയയെ മലയാളത്തില്‍ കണ്ടില്ല. കുമരന്‍ സണ്‍ഒഫ് മഹാലക്ഷ്മിയിലൂടെ തമിഴിലാണ് പിന്നീട് നദിയയുടെ മുഖം തെളിഞ്ഞത്. വര്‍ഷങ്ങള്‍ക്കു ശേഷം നദിയ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുകയാണ്.
തമിഴില്‍ അമ്മ വേഷം ചെയ്യാനില്ലെന്ന് പ്രഖ്യാപിച്ച നദിയക്ക് അത്തരമൊരു നിബന്ധന മലയാളത്തിലില്ല. അവര്‍ നീണ്ട ഇടവേളക്കു ശേഷം അഭിനയിക്കുന്ന മലയാള ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഒരു അമ്മ വേഷമാണ്. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഗോപികയുടെ അമ്മയായാണ് നദിയ അഭിനയിക്കുന്നത്.
നരേന്‍, ജയസൂര്യ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. ഊട്ടിയാണ് പ്രധാന ലൊക്കേഷന്‍.


Click it and Unblock the Notifications