മമ്മി സെഞ്ച്വറിയുടെ ചിത്രത്തില്‍ ബാലചന്ദ്രമേനോന്‍
മമ്മി സെഞ്ച്വറിയുടെ ചിത്രത്തില്‍ ബാലചന്ദ്രമേനോന്‍
ഫെബ്രുവരി 03, 2002
മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന അഖിലയില്‍ ബാലചന്ദ്രമേനോന്‍ നായകനാവുന്നു.
വാണി വിശ്വനാഥാണ് ചിത്രത്തിലെ നായിക. രാജന്‍ പി. ദേവ്, മാമുക്കോയ, സലിംകുമാര്‍, മാള അരവിന്ദന്‍, കവിയൂര്‍ പൊന്നമ്മ എന്നീ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ശരത് ചന്ദ്രന്‍ വയനാടിന്റേതാണ് രചന. കൈതപ്രത്തിന്റെയും കെ. എം. മഞ്ചേരിയുടെയും ഗാനങ്ങള്‍ക്ക് പ്യാരി ബാലചന്ദ്രന്‍ സംഗീതം പകരുന്നു. ക്യാമറ ഉത്പല്‍ വി. നായനാര്‍. മാന്‍വര്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications