ഭരതന്റെ മകന്‍ കമല്‍ ചിത്രത്തില്‍ നായകന്‍
ഭരതന്റെ മകന്‍ കമല്‍ ചിത്രത്തില്‍ നായകന്‍
ഫെബ്രുവരി 03, 2002
മേഘമല്‍ഹാറിനു ശേഷം പുതുമുഖങ്ങളെ നായികാ നായകന്മാരാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നമ്മള്‍ എന്ന് പേരിട്ടു. പരേതനായ സംവിധായകന്‍ ഭരതന്റെയും നടി കെ. പി. എ. സി. ലളിതയുടെയും മകന്‍ സിദ്ധാര്‍ഥനാണ് ചിത്രത്തിലെ നായകന്‍.
ജയരാജിന്റെ കണ്ണകിയുടെ സഹസംവിധായകനായും സിദ്ധാര്‍ഥന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചിത്രത്തില്‍ രണ്ട് നായികമാരാണ്. നായികമാര്‍ക്കായി കമല്‍ പുതുമുഖങ്ങളെ തേടുകയാണ്.
ശ്രീനിവാസന്‍, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, നെടുമുടി വേണു തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഹേമമാലിനി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രണയകഥ പറയുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് കലവൂര്‍ രവികുമാറാണ്. കഥ ബാലമുരളീകൃഷ്ണയുടേതാണ്. കൈതപ്രത്തിന്റെയും സച്ചിദാനന്ദന്‍ പുഴങ്കരയുടെയും വരികള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു.
ചിങ്കു, അച്ചു സിനിമാസിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മിക്കുന്ന ചിത്രം കാച്ചപ്പിള്ളി റിലീസാണ് തിയേറ്ററുകളിലെത്തിക്കുന്നത്.


Click it and Unblock the Notifications