വിജി തമ്പിയായി വിജി തമ്പി
വിജി തമ്പിയായി വിജി തമ്പി
ഫിബ്രവരി 3, 2006
നടന്‍മാര്‍ നടന്‍മാരായി സിനിമകളില്‍ പ്രത്യക്ഷപ്പെടാറുള്ളതു പോലെ സംവിധായകര്‍ സംവിധായകര്‍ തന്നെയായി വേഷമിടാറുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തില്‍ സംവിധായകനായി പ്രത്യക്ഷപ്പെടുന്ന ലോഹിതദാസ് സിനിമയെ മുന്നോട്ടുനയിക്കും വിധം നായകന് ചില ജീവിതോപദേശങ്ങളും നല്‍കുന്നുണ്ട്.
റിലീസ് ചെയ്യാനിരിക്കുന്ന കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തില്‍ പ്രിയദര്‍ശന്‍ സംവിധായകന്‍ തന്നെയായി വേഷമിട്ടു. അടുത്ത ഊഴം വിജി തമ്പിയുടേതാണ്. ദിലീപിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന പച്ചക്കുതിരയില്‍ വിജി തമ്പി സംവിധായകനായി പ്രത്യക്ഷപ്പെടുന്നു.
വിജി തമ്പിയെ സംബന്ധിച്ച് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. തന്റെ പല ചിത്രങ്ങളിലും ചില രംഗങ്ങളില്‍ വിജിതമ്പി മുഖം കാണിക്കാറുണ്ട്. അവിട്ടം തിരുനാള്‍ ആരോഗ്യശ്രീമാന്‍, ജേര്‍ണലിസ്റ് തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. അവിട്ടം തിരുനാള്‍ ആരോഗ്യശ്രീമാനില്‍ കഥാഗതിയെ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു ശ്രദ്ധേയ വേഷമാണ് വിജിതമ്പി അവതരിപ്പിച്ചത്.
ഏതായാലും മറ്റൊരു സംവിധായകന്റെ ചിത്രത്തിലാണ് വിജിതമ്പി ആദ്യമായി സംവിധായനായി തന്നെ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications