നരേന്‍ നായകനായ പന്തയക്കോഴി
മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമാണ് ക്ലാസ്മേറ്റ്സ് നേടിയെടുത്തത്. ഒരു യുവതാര ചിത്രം നേടിയെടുത്ത അത്ഭുതവിജയം. എന്നാല്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച യുവനായകരില്‍ ഒരാളായ നരേന് ക്ലാസ്മേറ്റ്സിന്റെ വിജയം കാര്യമായ അവസരങ്ങളൊന്നും തുറന്നുകൊടുത്തില്ല.
മമ്മൂട്ടി നായകനായ ഒരേ കടല്‍ എന്ന ചിത്രം മാത്രമാണ് ക്ലാസ്മേറ്റ്സിനു ശേഷം നരേന് ലഭിച്ചത്. ക്ലാസ്മേറ്റ്സ് വിജയത്തിനു ശേഷം നായകവേഷങ്ങളൊന്നും ഉടന്‍ അദ്ദേഹത്തെ തേടിയെത്തിയില്ല. ഇപ്പോഴിതാ നിര്‍മാതാവ് ലാല്‍ നരേന്‍ നായകനായ ഒരു ചിത്രം നിര്‍മിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നു.
എം.എ.വേണു സംവിധാനം ചെയ്യുന്ന പന്തയക്കോഴി എന്ന ചിത്രത്തിലാണ് നരേന്‍ നായകനാവുന്നത്. തമിഴ് നടി പൂജയാണ് നായിക. കാക്കക്കറുമ്പന്‍ എന്ന ചിത്രത്തിനു ശേഷം എം.എ.വേണു ഒരുക്കുന്ന ചിത്രമാണ് പന്തയക്കോഴി.
ഒരു പിടി സൂപ്പര്‍ഹിറ്റുകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുള്ള ലാല്‍ ക്രിയേഷന്‍സ് ഇത്തരമൊരു പരീക്ഷണ ചിത്രം നിര്‍മിക്കാന്‍ മുതിരുന്നത് ആദ്യമാണ്. വന്‍വിജയമാവുമെന്ന കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ മാത്രം ചിത്രങ്ങള്‍ നിര്‍മിക്കുകയും വിതരണത്തിനെടുക്കുകയും ചെയ്യുന്നയാളാണ് ലാല്‍. ആ കണക്കുക്കൂട്ടലുകള്‍ ശരിവച്ച് ലാലിന്റെ ചിത്രങ്ങള്‍ മിക്കതും വന്‍വിജയം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ക്ലാസ്മേറ്റ്സ് പോലൊരു വന്‍വിജയമാണോ ഇക്കുറി ലാല്‍ ലക്ഷ്യമിടുന്നത്?


Click it and Unblock the Notifications