ജയറാമിന്റെ രാജയോഗം
ജയറാമിന്റെ രാജയോഗം
ഫിബ്രവരി 03, 2001
വിജിതമ്പി സംവിധാനം ചെയ്യുന്ന ശനിദശയില്‍ രാജയോഗം എന്ന ചിത്രത്തില്‍ ജയറാം നായകന്‍.
നന്ദിനിയാണ് ഇതില്‍ നായികയായെത്തുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബെന്നി.പി.നായരമ്പലം. രമേശന്‍ നായരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്നു.
സത്യമേവ ജയതേ എന്ന ചിത്രത്തിന് ശേഷം വിജി തമ്പി സംവിധാനം ചെയ്യുന്ന ശനിദശയില്‍ രാജയോഗത്തിന്റെ ചിത്രീകരണം ഉടനെ തന്നെ തിരുവനന്തപുരത്ത് തുടങ്ങും.
ജയറാമിനെ നായകനാക്കി വിജി തമ്പി സംവിധാനം ചെയ്ത വിറ്റ്നസ് , നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്നീ ചിത്രങ്ങള്‍ ഹിറ്റായിരുന്നു.


Click it and Unblock the Notifications