വസുന്ധരാദാസ് വീണ്ടും മലയാളത്തില്‍
വസുന്ധരാദാസ് വീണ്ടും മലയാളത്തില്‍
ഫെബ്രുവരി 04, 2002
നടിയും ഗായികയുമായി വസുന്ധരാ ദാസ് വീണ്ടും മലയാളത്തിലെത്തുന്നു. ജയകൃഷ്ണന്‍ കണ്ണോലില്‍ സംവിധാനം ചെയ്യുന്ന ആകാശങ്ങളില്‍ പറന്ന് പറന്ന് എന്ന ചിത്രത്തിലാണ് വസുന്ധര അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി വസുന്ധര പാടുകയും ചെയ്യുന്നു.
നടിയായി തന്നെയാണ് വസുന്ധര അഭിനയിക്കുന്നത്. രാവണപ്രഭുവില്‍ മോഹന്‍ലാലിന്റെ നായികയായാണ് വസുന്ധര ഇതിന് മുമ്പ് മലയാളത്തില്‍ അഭിനയിച്ചത്.
മുകേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നടനായി തന്നെയാണ് മുകേഷിന്റെയും റോള്‍.
വിജയരാഘവന്‍, കൃഷ്ണ, രാജന്‍ പി. ദേവ്, മധുപാല്‍, മച്ചാന്‍ വര്‍ഗീസ്, കലാഭവന്‍ റഹ്മാന്‍, രഞ്ജിത്ത് ചെങ്ങമനാട്, കൊച്ചുപ്രേമന്‍, ഗീതു മോഹന്‍ദാസ്, ബിന്ദു പണിക്കര്‍, കനകലത, സുമാ ജയറാം എന്നിവരും ചിത്രത്തില്‍ വേഷങ്ങളണിയുന്നു.
ജയകൃഷ്ണന്‍ കണ്ണോലില്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. സിനിമാരംഗത്തെ കൗതുകകരമായ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
അനില്‍ പനച്ചൂരാന്റെ ഗാനങ്ങള്‍ക്ക് അനില്‍ ഗോപാലന്‍ സംഗീതം പകരുന്നു. ക്യാമറ എം. ജെ. രാധാകൃഷ്ണന്‍. അഞ്ജലി ഫിലിംസിനു വേണ്ടി അഞ്ജലി ജയകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications