കുട്ടിച്ചാത്തന്‍ ചൈനയിലേക്ക്
കുട്ടിച്ചാത്തന്‍ ചൈനയിലേക്ക്
ഫിബ്രവരി 04, 2004
മലയാളത്തിലെ ത്രീ ഡി ചിത്രങ്ങളായ മൈ ഡിയര്‍ കുട്ടിച്ചാത്തനും മാജിക് മാജിക്കും ചൈനയിലെ തിയറ്ററുകളിലേക്ക്.
ചൈനയിലെ ചലച്ചിത്ര വികസന കോര്‍പ്പറേഷന് ഈ രണ്ട് ചിത്രങ്ങളും ഇഷ്ടമായതിനാല്‍ അവര്‍ അത് ചൈനീസ് ഭാഷയിലേക്ക് ചിത്രം ഡബ് ചെയ്യുകയാണ്. വൈകാതെ ചിത്രങ്ങള്‍ ചൈനയിലെ തീയറ്ററുകളില്‍ റിലീസ് ചെയ്യും.
ചര്‍ച്ചകള്‍ക്കായി ഡിസംബറില്‍ ഞങ്ങള്‍- ഞാനും മകനും സാങ്കേതികവിദഗ്ധനും- ചൈനയിലേക്ക് പോയിരുന്നു. ചിത്രം കണ്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടമായി. കരാര്‍ ഉറപ്പിയ്ക്കുകയും ചെയ്തു- മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മാജിക് മാജിക് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ നവോദയ അപ്പച്ചന്‍ പറയുന്നു.
1980ല്‍ ഇറങ്ങിയ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ വന്‍ ഹിറ്റായിരുന്നു. 15 കോടി ചെലവില്‍ നിര്‍മ്മിച്ച മാജിക് മാജിക് കഴിഞ്ഞ വര്‍ഷമാണ് റിലീസായത്. .


Click it and Unblock the Notifications