അഭിനയം നിര്‍ത്തില്ല: സുരേഷ് ഗോപി
അഭിനയം നിര്‍ത്തില്ല: സുരേഷ് ഗോപി
ഫിബ്രവരി 04, 2004
മള്ളിയൂര്‍: ചലച്ചിത്രാഭിനയം നിര്‍ത്തുന്നുവെന്നു താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സൂപ്പര്‍ സ്റാര്‍ സുരേഷ് ഗോപി.
കഴിഞ്ഞ ദിവസം വാര്‍ത്താമാധ്യമങ്ങളില്‍ ഇത്തരമൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശരിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമാഭിനയത്തില്‍ നിന്ന് ഒരിക്കലും പിന്മാറില്ല. ഈ രംഗത്തുള്ളവര്‍ തനിക്കെതിരെ അപവാദ പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത് വളരെ വേദനാജനകമാണ്. - കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് സിയാദ് കോക്കര്‍ നടത്തിയ ചില പ്രതികരണങ്ങള്‍ക്കുള്ള മറുപടിയെന്നോണം സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി അഭിനയം നിര്‍ത്തുന്നതാണ് നല്ലതെന്നും സുരേഷ്ഗോപിയുടെ മുഖം കണ്ടാല്‍ തീയറ്ററില്‍ നിന്നും ജനം ഓടി രക്ഷപ്പെടുമെന്നും സിയാദ് കോക്കര്‍ വിമര്‍ശിച്ചിരുന്നു.
താന്‍ ചെയ്ത സിനിമകള്‍ വിജയിക്കുകയും ചിലതു പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. പരാജയത്തിന്‍െറ ഭാരം തന്‍െറമേല്‍ മാത്രം ചുമത്തി രക്ഷപ്പെടുന്നത് ശരിയല്ല. - രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തും. - സുരേഷ്ഗോപി പറഞ്ഞു.


Click it and Unblock the Notifications