കോട്ടയം കുഞ്ഞച്ചനും പുനര്‍ജനിക്കുന്നു
കോട്ടയം കുഞ്ഞച്ചനും പുനര്‍ജനിക്കുന്നു
ഫിബ്രവരി 04, 2005
കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ സേതുരാമയ്യര്‍ സിബിഐ മമ്മൂട്ടിയുടെ മുന്‍കാല ഹിറ്റ് ചിത്രമായ സിബിഐ ഡയറിക്കുറിപ്പിന്റെ മൂന്നാം ഭാഗമായിരുന്നു. ആ ചിത്രം വന്‍വിജയമായതോടെ മമ്മൂട്ടിയുടെ ജനപ്രിയമായ ചില മുന്‍കാല കഥാപാത്രങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലായി ചില സംവിധായകര്‍.
താരാദാസ് വേഴ്സസ് ബല്‍റാം എന്ന ചിത്രം അനൗണ്‍സ് ചെയ്തത് അത്തരമൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ആവനാഴി, ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നീ ചിത്രങ്ങളിലെ ബല്‍റാം എന്ന കഥാപാത്രത്തെയും അതിരാത്രത്തിലെ താരാദാസിനെയും ഒരേ സിനിമയില്‍ പുനരുജ്ജീവിപ്പിക്കുന്ന ഒരു ചിത്രത്തിന്റെ പ്രൊജക്ടിന് രൂപം നല്‍കിയത് ആ ചിത്രങ്ങളുടെ സംവിധായകനായ ഐ. വി. ശശിയാണ്. ആ പ്രൊജക്ട് നടക്കുമോ എന്നൊന്നും വ്യക്തമല്ല. എങ്കിലും പഴയ മമ്മൂട്ടി കഥാപാത്രങ്ങളെ പുനരുജ്ജീവിപ്പിച്ച് ഹിറ്റുണ്ടാക്കാമെന്ന സ്വപ്നത്തിലാണ് ചില സംവിധായകര്‍.
ഇപ്പോഴിതൊ മറ്റൊരു മുന്‍കാല മമ്മൂട്ടി ചിത്രത്തിനു കൂടി രണ്ടാം ഭാഗമൊരുങ്ങുന്നു എന്ന് കേള്‍ക്കുന്നു. കോട്ടയം കുഞ്ഞച്ചന്‍ ആണ് വീണ്ടും പുനര്‍ജനിക്കുന്ന മറ്റൊരു മമ്മൂട്ടി കഥാപാത്രം. 1990ല്‍ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചന്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായിരുന്നു.
മമ്മൂട്ടി പതിവില്‍ നിന്നും വ്യത്യസ്തമായി കോമഡി ശൈലിയിലുള്ള നസ്രാണി കഥാപാത്രത്തെ വിജയകരമായി അവതരിപ്പിച്ചതാണ് കോട്ടയം കുഞ്ഞച്ചന്‍ ഹിറ്റാവാന്‍ കാരണം. അതിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ ആലോചന നടത്തുന്നതും ആ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും തന്നെ. സംവിധായകന്‍ ടി. എസ്. സുരേഷ്ബാബുവും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫും ചേര്‍ന്നാണ് കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം ഒരുക്കുന്നത്.


Click it and Unblock the Notifications