രതി അിഹോത്രി മലയാളത്തില്‍
രതി അിഹോത്രി മലയാളത്തില്‍
ഫിബ്രവരി 05, 2003
മഴയ്ക്കു ശേഷം ലെനിന്‍ രാജേന്ദ്രന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രനടി രതി അിഹോത്രി മലയാളത്തിലെത്തുന്നു.
അന്യര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ മുത്തങ്ങ റിസര്‍വ് വനത്തില്‍ ജനവരി അവസാന വാരം അന്യരുടെ ചിത്രീകരണം ആരംഭിച്ചു.
ബിജു മേനോന്‍, ജ്യോതിര്‍മയി, ലാല്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു അടിവാര ഗ്രാമത്തില്‍ നടക്കുന്ന വര്‍ഗീയ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ടിവി റിപ്പോര്‍ട്ടറായ റസിയയും സിനിമാസംവിധായകനായ സൂരജും കലാപം നടന്ന ഗ്രാമം സന്ദര്‍ശിക്കാനായെത്തി. ജീവിതം ഗ്രാമവാസികള്‍ക്ക് അവസാനിക്കാത്ത ഒരു ദുസ്വപ്നമായി മാറിക്കഴിഞ്ഞുവെന്ന് അവര്‍ തിരിച്ചറിഞ്ഞു.
ഒരു ബന്ദ് ദിവസം ഇരുവരും ആക്രമിക്കപ്പെട്ടു. വനത്തിലെ ഒരു ചെറിയ കുടിലില്‍ അവര്‍ അഭയം തേടിയെത്തി. കുടിലില്‍ താമസിക്കുന്ന ദമ്പതികളായ രാഘവനും കമലയും അവരെ സ്വീകരിച്ചു. ജനങ്ങള്‍ പരസ്പരം വെറുക്കുന്ന ദിവസങ്ങളിലും സൂരജും റസിയയും സ്നേഹത്തിന്റെയും പരസഹായത്തിന്റെയും ഊഷ്മളതയറിഞ്ഞു.
സൂരജായി ബിജു മേനോനും റസിയയായി ജ്യോതിര്‍മയിയും രാഘവനായി ലാലും കമലയായി രതി അിഹോത്രിയും അഭിനയിക്കുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലെനിന്‍ രാജേന്ദ്രന്‍ തന്നെ. മൈസൂരിനടുത്തുള്ള ഗുണ്ടല്‍പേട്ടിലും കോഴിക്കോടും തിരുവനന്തപുരത്തും ചിത്രീകരണം തുടരും.


Click it and Unblock the Notifications